KeralaLatest

സേവനത്തിന്റെ ട്രാഫിക്കിൽ എസ്.ഐ ഉമ്മറിന് വിരമിക്കൽ

“Manju”

പി .വി .എസ്

മലപ്പുറം: സർവീസിൽ നിന്നും വിരമിക്കുന്ന ദിവസവും ഡ്യൂട്ടിയുടെ തിരക്കിലായിരുന്നു ട്രാഫിക് എസ്.ഐ ഉമ്മർ .കൊണ്ടോട്ടി ട്രാഫിക് യൂണിറ്റിലെ എസ് ഐ കെ.ഉമ്മർ ഇന്നലെയാണ് വിരമിച്ചത് .പൊലീസ് ജീവിതത്തിലെ അവസാന ദിവസം ജില്ലാ അതിർത്തിയായ ഐക്കരപ്പടി പതിനൊന്നാം മൈലിൽ വാഹന പരിശോധനയിലായിരുന്നു അദ്ധേഹം .പതിവ് യാത്രയയപ്പ് പരിപാടികളൊന്നുമില്ലാതെയായിരുന്നു വിരമിക്കൽ .വൈകിട്ട് അഞ്ചു മണിയോടെ ഡി.വൈ.എസ് .പി ജലീൽ തോട്ടത്തിൽ പതിനൊന്നാം മൈലിലെത്തി ഉമ്മറിന് ഉപഹാരം നൽകി .കൊണ്ടോട്ടി സി ഐ കെ.എം ബിജു ,എസ് ഐമാരായ വിനോദ് വലിയാട്ടൂർ ,സന്തോഷ് ,രാമചന്ദ്രൻ ,അലവിക്കുട്ടി എന്നിവരും ആശംസയുമായെത്തി .വള്ളുവമ്പ്രം പുല്ലാനൂർ സ്വദേശയാണ് .

Related Articles

Leave a Reply

Back to top button