KeralaLatest

രാമക്കല്‍മേട് വന്‍ വികസനക്കുതിപ്പിലേക്ക്

“Manju”

രാമക്കൽമേട് ഒരുങ്ങുന്നു; കരസ്പർശമേൽക്കാത്ത കരുതലുമായി | Idukki | Kerala |  Deshabhimani | Monday Jan 4, 2021

ശ്രീജ.എസ്

നെടുങ്കണ്ടം ; വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേട് വന്‍ വികസനക്കുതിപ്പിലേക്ക്. മൂന്നു കോടി രൂപ ചെലവിട്ട് അമ്യൂസ്മെന്റ് പാര്‍ക്ക് അടക്കമുള്ള സജ്ജീകരണങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും.

അമ്യൂസ്മെന്റ് പാര്‍ക്ക് സജ്ജമാകുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നും അതിലൂടെ ജില്ലയിലെ ടൂറിസം മേഖലയില്‍ വന്‍ പുരോഗതി ഉണ്ടാകുമെന്നും ഡിടിപിസി ഭാരവാഹിയായ ടി എം ജോണ്‍ പറഞ്ഞു. വിനോദസഞ്ചാരികള്‍ക്കായി നിരവധി റിസോര്‍ട്ടുകളാണ് ഇവിടെയുള്ളത്. ഓഫ് റോഡ് ജീപ്പ് റൈഡ്, കുതിരസവാരി എന്നിങ്ങനെ സാഹസ വിനോദസഞ്ചാര സൗകര്യങ്ങളുമുണ്ട്. ദിനംപ്രതി ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ ഇവിടെ എത്തുന്നുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വിനോദസഞ്ചാര മേഖല കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. നിയന്ത്രണങ്ങളില്‍ അയവുവന്നതോടെ രാമക്കല്‍മേട് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരമേഖല വീണ്ടും സജീവമായി.

Related Articles

Back to top button