InternationalLatest
ഓസ്ട്രേലിയക്കെതിരെ റെക്കോര്‍ഡുമായി രോഹിത്
സിഡ്നി: ഏറെ നാള്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തിയ രോഹിത് സിഡ്നിയില്‍ സ്കോര്‍ ഉയര്‍ത്താനായില്ല എങ്കിലും രോഹിത് പാടെ നിരാശപ്പെടുത്തിയില്ല. 77 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്സും പറത്തി 26 റണ്‍സുമായി മടങ്ങിയ രോഹിത് ഓസ്ട്രേലിയക്കെതിരെ ഒരു റെക്കോര്‍ഡും തന്റെ പേരില്‍ ചേര്‍ത്തു.ഓസ്ട്രേലിയക്കെതിരെ രാജ്യാന്തര ക്രിക്കറ്റില്‍ 100 സിക്സുകള്‍ പറത്തുന്ന ആദ്യ താരം എന്ന നേട്ടമാണ് സിഡ്നിയില്‍ രോഹിത് സ്വന്തമാക്കിയത്. ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിനെ ലോങ് ഓഫിന് മുകളിലൂടെ സിക്സ് പറത്തിയാണ് രോഹിത് നേട്ടത്തിലേക്ക് എത്തിയത്.