ബംഗളൂരു: കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് വെബ്സൈറ്റ് പരിഷ്കരിച്ചു. നേരത്തെയുണ്ടായിരുന്ന ksrtc.in എന്നതിന് പകരം ksrtc.karnataka.gov.in എന്ന വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു.പരിഷ്കരിച്ച വെബ്സൈറ്റ് കെ.എസ്.ആര്.ടി.സി ചെയര്മാന് എം. ചന്ദ്രപ്പ ഉദ്ഘാടനം ചെയ്തു. എം.ഡി ശിവയോഗി സി. കലാസദ് ചടങ്ങില്‍ പങ്കെടുത്തു.പഴയ വെബ്സൈറ്റിലെ ലിങ്ക് വഴിയും നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. ജനുവരി ഒന്നു മുതല്‍ കെ.എസ്.ആര്.ടി.സിയുടെ കാള്‍സെന്റര്‍ നമ്പറിലും മാറ്റം വരുത്തിയിട്ടുണ്ട്. 9449596666 എന്ന പഴയ നമ്പറിന് പകരം 080 26252625 പുതിയ ഹെല്പ്ലൈന് നമ്പറായിരിക്കും.
Related Articles
Check Also
Close
-
പുതിയ റോഡുകളുടെ ഉദ്ഘാടനംAugust 12, 2020 10:28 PM