മലയാള ചലച്ചിത്ര-നാടക നടനും ഏറെക്കാലം ഏഷ്യാനെറ്റിന്റെ മുന്‍ഷി എന്ന ടെലിസ്കിറ്റിലെ അഭിനേതാവുമായിരുന്ന പരവൂര്‍ കുറുമണ്ടല്‍ അശ്വതിയില്‍ കെ.ശിവശങ്കരക്കുറുപ്പ് (കെ.പി.എസ്.കുറുപ്പ്-94) അന്തരിച്ചു. കൊല്ലം പരവൂരിലെ നാടകവേദികളിലും കെ.പി.എ.സി യുടെ നാടകങ്ങളിലും നടനായിരുന്നു. കെ.പി.എ.സി.യുടെ ഇരുമ്ബുമറയെന്ന നാടകത്തിലൂടെയായിരുന്നു അഭിനയരംഗത്ത് ചുവടുറപ്പിത്. ആള് ഇന്ത്യാ റേഡിയോ തിരുവനന്തപുരം സ്റ്റേഷനിലെ റേഡിയോ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കൊടിയേറ്റം, സ്വയംവരം, ശ്രീരാമ പട്ടാഭിഷേകം എന്നീ ചലച്ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഏഷ്യാനെറ്റിലെ മുന്‍ഷിയിലൂടെ ലോകശ്രദ്ധ നേടാന്‍ ഇദ്ദേഹത്തിന് സാധിച്ചു. ആള് കേരള ഫോട്ടോഗ്രാഫി അസോസിയേഷന് പരവൂര്‍ മേഖല ഉപദ്ദേശക സമിതി അംഗവുമായിരുന്നു.
Related Articles
Check Also
Close
-
വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ടAugust 5, 2021 4:24 PM