വി.എം.സുരേഷ് കുമാർ
വടകര : എഞ്ചിനിയറിംഗ് പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കോളജ് ഓഫ് എഞ്ചിനിയറിംഗ് വടകര ഇത്തവണയും സൗജന്യ കോച്ചിംഗ് പദ്ധതിയുമായി രംഗത്ത്. കേരള സര്‍ക്കാര്‍ സംരംഭമായ കേപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മണിയൂര്‍ കുറുന്തോടിയിലെ എഞ്ചിനിയറിംഗ് കോളജ് ഇത്തവണയും ഓണ്‍ലൈനായാണ് പരിശീലന ക്ലാസ് നല്‍കുന്നത്.
രജിസ്ട്രേഷന് പൂര്‍ത്തിയാക്കാനുള്ള അവസാന തിയതി ഫെബ്രുവരി ഒന്ന് ആണ്. എന്ട്ര്സ് കോച്ചിങ്ങില്‍ പ്രാഗത്ഭ്യം തെളിയിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍, മോക്ക് പരീക്ഷകള്‍ എന്നിവ ഉള്‍പ്പെടുന്ന കോഴ്സ് മൂന്ന് മാസം നീണ്ടു നില്ക്കും. രജിസ്ട്രേഷന് ഫീ 200 രൂപ ഓണ്‍ലൈനായി അടക്കാം. വിശദവിവരങ്ങള്‍ക്ക് കോളജ് വെബ് സൈറ്റായ www.cev.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 9645350856, 9846700144