IndiaKeralaLatestUncategorized

എരിവുള്ള മുളക് കഴിച്ച്‌ റെക്കോഡിട്ടു

“Manju”

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിച്ച് റെക്കോഡിട്ടു, സെക്കന്‍റുകൾക്കകം ഫ്ലാറ്റായി യുവാവ് | Madhyamam
കാനഡ: റെക്കോഡ് സമയം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും എരിവുള്ള മുളക് കഴിച്ചുതീര്‍ത്ത് ഗിന്നസ് ബുക്കില്‍ ഇടം നേടി കാനഡക്കാരനായ യുവാവ്. 9.72 സെക്കന്‍റ് കൊണ്ടാണ് മൈക്ക് ജാക്ക് മൂന്ന് മുളക് തിന്നുതീര്‍ത്തത്.
ഗിന്നസ് വേള്‍ഡ് റെക്കോഡ്സിന്‍റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചതാണ് വിഡിയോ. കോവിഡ് പശ്ചാത്തലത്തില്‍ വീട്ടില്‍ വെച്ച്‌ നടന്ന റെക്കോഡ് ബ്രേക്കിങ് സംഭവത്തിന് മൈക്കിന്‍റെ ഭാര്യ ജെയ്മി ജാക്കായിരുന്നു സാക്ഷിയും ടൈകീപ്പറും കോച്ചും. ചവച്ചരച്ചുകൊണ്ട് 10 സെക്കന്‍റുകൊണ്ട് മൈക്ക് മുളക് തിന്നുതീര്‍ത്തു.
കഴിച്ചുതീര്‍ന്നെന്ന പ്രഖ്യാപനവുമായി നാവ് കാമറക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച്‌ നിന്ന മൈക്കിന് പക്ഷെ അധികനേരം അങ്ങനെ നില്‍ക്കാനായില്ല. ചുമയും ശ്വാസംമുട്ടലും കൊണ്ട് നട്ടംതിരിഞ്ഞ മൈക്കിന് വയറില്‍ നിന്നും തീ വരുന്നതായാണ് തോന്നിയത്. എന്തു ചെയ്യേണ്ടൂ എന്നറിയാതെ കാമറക്ക് മുന്നില്‍ ഓടിനടക്കുകയായിരുന്നു മൈക്ക്.
2017ല്‍ ലോകത്തിലെ ഏറ്റവും എരിവുകൂടിയ ഇനമെന്ന് തിരിച്ചറിഞ്ഞ കാരോലിന റീപ്പര്‍ മുളകായിരുന്നു മൈക്ക് തിന്നത്. മുളകിന്‍റെ എരിവ് അളക്കുന്ന യൂണിറ്റാണ് എസ്.എച്ച്‌.യു. 1.5 മില്യണ്‍ എസ്.എച്ച്‌.യു ഹോട്ട്നെസ് ഉള്ള മുളകായിരുന്നു മൈക്ക് തിന്നത്. അതായത് പിസയിലും മറ്റും ഉപയോഗിക്കുന്ന സാധാരണ മുളകിന് 2,500 മുതല്‍ 8000 വരെ എസ്.എച്ച്‌.യു ആണുള്ളത്. അതിന്റെ എത്രയോ ഇരട്ടി എരിവുള്ള മുളകായിരുന്നു മൈക്ക് കഴിച്ചുതീര്‍ത്തത്.
2020 നവംബറിലാണ് റെക്കോഡ് പ്രകടനം നടന്നതെങ്കിലും ഗിന്നസ് വേള്‍ഡ് റെക്കോഡ്സിന്‍റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസമാണ് വിഡിയോ പങ്കുവെച്ചത്. മുളകുതീറ്റയില്‍ മൈക്കിന്‍റെ നാലാമത്തെ വേള്‍ഡ് റെക്കോഡാണ് ഇത്. 97 ഗ്രാം ബുട്ട് ജലോക്യ മുളകുകള്‍ 9.75 സെക്കന്‍റുകല്‍ കൊണ്ട് തിന്നുന്ന മൈക്കിന്‍റെ വിഡിയോകള്‍ യൂട്യൂബില്‍ വൈറലാണ്.

Related Articles

Back to top button