കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ; ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. അരുണ്‍ വൈഗയാണ് ഈ ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്.വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഷെബാബ് ആനികാടും ചേര്‍ന്നാണ് നിര്‍മാണം.
ദുല്‍ഖര്‍ വിതരണത്തിന് എത്തിച്ച് റിലീസ് ചെയ്യുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന് ഉണ്ട്.തിരക്കഥ രാജേഷ് വര്‍മ്മയുടെതാണ്. സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബു മോന്, ഹരീഷ് കണാരന്, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്, നയന, പാര്‍വതി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.