IndiaLatest

21 സൈനിക സ്‌കൂളുകള്‍ക്ക് അനുമതി

“Manju”

ഡല്‍ഹി: രാജ്യത്ത് പുതിയ 21 സൈനിക സ്‌കൂളുകള്‍ കൂടി സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. എന്‍ജിഒകള്‍, സ്വകാര്യ സ്‌കൂളുകള്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുടെ സഹകരണത്തോടെ സ്‌കൂളുകള്‍ ആരംഭിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. പങ്കാളിത്ത രീതിയില്‍ രാജ്യത്തുടനീളം നൂറ് പുതിയ സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്ര പദ്ധതിയുടെ ആദ്യ ഘട്ടമാണിത്.

നിലവിലുള്ള സൈനിക സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇവ. ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാര വിദ്യാഭ്യാസം നല്‍കുകയും അവര്‍ക്ക് സായുധ സേനയില്‍ ചേരുന്നതുള്‍പ്പെടെയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് പദ്ധതിയ്‌ക്ക് പിന്നിലെ ലക്ഷ്യം. കേരളത്തില്‍ എറണാകുളം ജില്ലയിലെ ശാരദാ വിദ്യാലയമാണ് സൈനിക സ്‌കൂളാവുക.

അനുമതി നല്‍കിയ 21 സ്‌കൂളുകളില്‍ മൂന്നെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും ആറെണ്ണം സ്വകാര്യ സ്‌കൂളുകളും 12 എണ്ണം എന്‍ജിയോകള്‍, ട്രസ്റ്റുകള്‍, സൊസ്സൈറ്റികള്‍ എന്നിവയ്‌ക്ക് കീഴിലുള്ളതുമാണ്. ആറാം ക്ലാസിലേക്ക് മാത്രമായിരിക്കും പ്രവേശനം. അഖിലേന്ത്യാ സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷ പാസായവര്‍ക്കായിരിക്കും 40 ശതമാനം സീറ്റുകളിലേക്കുള്ള പ്രവേശനം. ബാക്കി 60 ശതമാനം സീറ്റുകളിലേക്ക് അതത് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പരിഗണിക്കും.

Related Articles

Back to top button