InternationalLatest

“റോബോട്ട് ഡോക്ടര്‍’ :എല്ലാ മേഖലകളിലും നടപ്പാക്കാന്‍ യുഎഇ

“Manju”

ദുബായ്: ഒറ്റനോട്ടത്തില്‍ രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്ന ‘റോബോട്ട് ഡോക്ടര്‍മാര്‍’ ആശുപത്രിയില്‍ ചുറ്റിക്കറങ്ങുന്ന കാലം അടുക്കുകയാണ്. പേടിയുളള രോഗിയാണെങ്കില്‍ പാടാനും നൃത്തം ചെയ്യാനും ഈ ‘ഡോക്ടര്‍’ തയ്യാറാണ്. പല മേഖലകളിലും വൈദഗ്ധ്യം നേടുകയും ശസ്ത്രക്രിയകള്‍ നടത്തുന്നതില്‍ ഇവര്‍ ‘നമ്പര്‍ വണ്‍’ ആയതോടെ ആരോഗ്യരംഗത്ത് ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളായി മാറുകയാണ് യുഎഇയിലെ ആശുപത്രികള്‍.

യു..ഇ എല്ലാ മേഖലകളിലും റോബോട്ടിക് സാങ്കേതികവിദ്യകള്‍ നടപ്പാക്കുന്നുണ്ട്. നട്ടെല്ലിന്റെ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതാണ് ഏറ്റവും പുതിയ നേട്ടം. നട്ടെല്ലില്‍ ഇത്രയും സങ്കീര്‍ണ്ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തുന്ന ആദ്യ രാജ്യമാണ് യു... സ്വദേശിയായ ഡോ. അബ്ദുല്‍ സലാം അല്‍ ബലൂഷിയാണ് അബുദാബിയില്‍ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്.

ന്യൂറോ സര്‍ജറിയില്‍ റോബോട്ടിക് സാങ്കേതികവിദ്യ വളരെ ഫലപ്രദമാണെന്നും രാജ്യത്തെ സര്‍ജന്‍മാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ 22കാരന്റെവൃക്ക തകരാര്‍ പരിഹരിച്ചതിന് മെയ് മാസത്തില്‍ യു..ഇ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

 

Related Articles

Back to top button