IndiaKeralaLatest

‘ഏപ്രില്‍ ഫൂൾ’ പിന്നിലെ കാര്യം

“Manju”

ഏപ്രില്‍ ഒന്നിന് എല്ലാ വര്‍ഷവും ലോകമെങ്ങും വിഡ്ഢി ദിനം ആഘോഷിക്കുകയാണ്. ഏപ്രില്‍ ഒന്നിലെ വിഡ്ഢി ദിനവുമായി ബന്ധപ്പെട്ട് പല കഥകള്‍ പറയുന്നുണ്ടെങ്കിലും ഒന്നിനും ഒരു വ്യക്തതയില്ലെന്നതാണ് പരമസത്യം. എന്നാല്‍ വിഡ്ഢി ദിനവുമായി ബന്ധപ്പെട്ട കഥ എന്തെന്ന് പരിശേധിക്കാം. ബിസി 45ല്‍ ഫ്രാന്‍സ് ഭരിച്ചിരുന്ന ജൂലിയസ് സീസര്‍ കൊണ്ടുവന്ന ജൂലിയന്‍ കലണ്ടര്‍ 1582ല്‍ ഫ്രാന്‍സില്‍ വച്ച്‌ മാറ്റം വരുത്തി. അന്നുവരെ എല്ലാവരും പിന്തുടര്‍ന്നിരുന്നത് ജൂലിയന്‍ കലണ്ടറായിരുന്നു. എന്നാല്‍ 1582ല്‍ അന്നത്ത മാര്‍പ്പാപ്പ പോപ് ഗ്രിഗറി പതിമൂന്നാമന്‍ പഴയ കലണ്ടര്‍ പരിഷ്‌കരിച്ചു. പരിഷ്‌കരിച്ച കലണ്ടറിന് ഗ്രിഗോറിയന്‍ കലണ്ടര്‍ എന്നും പേരും നല്‍കി.

എന്നാല്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരം പുതുവര്‍ഷം ആഘോഷിച്ചിരുന്നത് ഏപ്രില്‍ മാസത്തിലായിരുന്നു. ജൂലിയന്‍ കലണ്ടറില്‍ നിന്നും ഗ്രിഗോറിയന്‍ കലണ്ടറിലേയ്ക്കുള്ള മാറ്റത്തെ പരിഹസിക്കാന്‍ ഫ്രഞ്ചുകാര്‍ ഏപ്രില്‍ ഒന്ന് ഫൂള്‍സ് ഡേ ആയി തിരഞ്ഞെടുക്കുകയായിരുന്നു.

ഏപ്രില്‍ ഒന്നിന് അങ്ങനെ ആളുകളെ പറ്റിക്കാന്‍ നുണകളും മറ്റും പ്രചരിപ്പിക്കുന്ന രീതി അവിടെനിന്നാണ് ആരംഭിച്ചത്്. കലണ്ടര്‍ മാറിയത് അറിയാതെ ഏപ്രില്‍ ഒന്നിന് പുതുവര്‍ഷം ആഘോഷിക്കുന്നവരും അവിടെയുണ്ടായിരുന്നു. ഇവരെ പരിഹസിക്കുന്നതിന് വേണ്ടിയാണ് വിഡ്ഢി ദിനം ആഘോഷിക്കുന്നതെന്ന് പറയപ്പെടുന്നു.

ഈ ദിവസത്തില്‍ വിഡ്ഢികളാക്കപ്പെട്ടവരെ ഏപ്രില്‍ ഫിഷ് എന്നാണ് ഫ്രഞ്ചുകാര്‍ വിളിക്കുന്നത്. അതേസമയം, പതിനെട്ടാം നൂറ്റാണ്ടോടെയാണ് ഇംഗ്ലണ്ടില്‍ വിഡ്ഢിദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. ഇംഗ്ലണ്ടില്‍ നൂഡി എന്നും ജര്‍മ്മനിയില്‍ ഏപ്രിനാര്‍ എന്നുമാണ് വിഡ്ഢികളാക്കപ്പെടുന്നവരെ വിളിക്കുന്നത്. പോര്‍ചുഗീസുകാര്‍ ഈസ്റ്റര്‍ നോമ്ബിന് നാല്‍പത് ദിവസം മുമ്ബുള്ള ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിട്ടാണ് വിഡ്ഢിദിനം ആഘോഷിക്കുന്നത്.

Related Articles

Back to top button