AlappuzhaKeralaLatest

മതസൗഹാർദ്ദത്തിന്റെ ഓർമ്മകൾ പുതുക്കി ഹരിദാസും റൗഫും.45 വർഷത്തിന് ശേഷം കണ്ട് മുട്ടിയ സുഹൃത്ത് ബന്ധങ്ങൾ.               

“Manju”

 

അരൂർ: പഴയകാല സുഹൃത്തിനെ കണ്ട് മുട്ടിയ ആഹ്ലാദത്തിൽ ഹരിദാസ്.1973-77 കാലഘട്ടത്തിൽ ബറേലി എയർഫോഴ്സ്സ്റ്റേഷനിൽ വച്ചാണ് കരുനാഗപ്പള്ളി സ്വദേശി ഹരിദാസും എടവനക്കാട് സ്വദേശി അബ്ദുൾറൗഫും പരിചയപ്പെടുന്നത്.നല്ലസുഹൃത്തുക്കൾ.1977-ഇൽ തന്റെ ഭാര്യയെ ഒരു അടിയന്തിരഘട്ടത്തിൽ മിലട്ടറി ഹോസ്പിറ്റലിൽ അഡ്മിറ്റ്  ചെയ്യപ്പെട്ടു. അന്ന് റൗഫും തന്റെ കൂടെ ഹോസ്പിറ്റലിൽ വന്നതും ഭാര്യ അശോകക്ക് രക്തം നൽകിയതും ഹരിദാസ് ഓർക്കുന്നു.പിറ്റെ ദിവസം അസ്സമിലേക്ക് റൗഫിന് സ്ഥലം മാറ്റം ആയിരുന്നു. ഞങ്ങളോട് യാത്ര പറഞ്ഞു പോയി.പിന്നെ കണ്ടുമുട്ടാൻ കഴിഞ്ഞില്ല.തന്റെ സഹോദരനെ പോലെ കൂടെ നിന്ന് തന്റെ ഭാര്യയുടെ ജീവൻ രക്ഷിക്കാൻ രാത്രി മുഴുവൻ കൂടെ നിന്ന് രക്തവും നൽകി പോയ തന്റെ പ്രിയസുഹൃത്തിനെ  പിന്നീട് കുറെ അന്വേഷിച്ചു എങ്കിലും കണ്ടെത്താനായില്ല.എന്നെങ്കിലും കാണണം എന്ന് ആഗ്രഹിച്ചു.ഈ ആഗ്രഹം അദ്ദേഹത്തിന്റെ ഭാര്യക്കും ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ രണ്ടാമത്തെ മകളും നാഷണൽ വിമൻസ് ലീഗ്സംസ്ഥാന പ്രസിഡൻറും, ഓച്ചിറ സ്റ്റാർ ഹോസ്പിറ്റൽ സൈക്കോളജിസ്റ്റുമായ നിഷാ വിനുവാണ് അച്ഛന്റെയും അമ്മയുടേയും ആഗ്രഹം പൂർത്തികരിക്കുവാൻ മുന്നിട്ടിറങ്ങിയത്. ഇതു പ്രകാരം സ്ഥലത്തിന്റെ പേരും വച്ച് ഐ.എൻ.എൽ.ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറിയും പ്രസ് ക്ലബ്ബ് അരൂർ പ്രസിഡൻ്റുമായ ബി.അൻഷാദിനെ അറിയിച്ചു.അദ്ദേഹം മുൻകൈ എടുത്ത് തൻ്റെ സുഹൃത്തായ സുപ്രഭാതം ദിനപത്രം വൈപ്പിൻ റിപ്പോർട്ടർ സിദ്ദീഖിന്റെ സഹായത്താൽ ആണ്.റൗഫിനെ കണ്ടെത്താൻ കഴിഞ്ഞത്.സുഹൃത്തുക്കൾ 43 വർഷങ്ങൾക്കു ശേഷം സംസാരിച്ചു.മഹാമാരിയെ തുടർന്നുള് ളലോക് ഡൗൺ കാരണം പരസ്പരം കാണാൻ പറ്റുന്നില്ല എന്നൊരു വിഷമം രണ്ട് കൂട്ടർക്കും ഉണ്ട്.

Related Articles

Back to top button