IndiaLatest

വാക്സിന്റെ സര്‍വീസ് ചാര്‍ജ്ജ് 150 രൂപ

“Manju”

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളില്‍ നല്‍കിവരുന്ന വാക്‌സിനേഷന്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75 ശതമാനം വാക്‌സിനുകളാണ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് വാങ്ങി സൗജന്യമായി വിതരണം ചെയ്യുക. 25 ശതമാനം വാക്‌സിനുകള്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങി ഉപയോഗിക്കാം. എന്നാല്‍ ഡോസിന്റെ വിലയ്ക്ക് പുറമെ 150 രൂപ മാത്രമേ സര്‍വീസ് ചാര്‍ജ്ജായി ഈടാക്കാനാവൂയെന്നും മോദി പറഞ്ഞു.വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേന്ദ്രം നേരിട്ട് വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വൈകിട്ട് അഞ്ചു മണിക്ക് നടത്തിയ അഭിസംബോധനയിലാണ് മോദിയുടെ പ്രഖ്യാപനം. 18 വയസിനു മുകളിലുള്ളവര്‍ക്ക് ജൂണ്‍ 21 മുതല്‍ സൗജന്യ വാക്‌സിന്‍ നല്‍കിത്തുടങ്ങും.

Related Articles

Back to top button