LatestThiruvananthapuram

മുഖ്യമന്ത്രിക്ക് ഇന്ന് 78-ാം പിറന്നാൾ

“Manju”

ആഘോഷങ്ങളില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്ച എഴുപത്തിയെട്ടാം പിറന്നാൾ. ഇത്തവണയും പ്രത്യേക ആഘോഷങ്ങളൊന്നും ഉണ്ടാകില്ല. വീട്ടിൽ മധുരവിതരണം മാത്രമാണുണ്ടാവുക. ബുധനാഴ്ച രാവിലെ മന്ത്രിസഭായോഗത്തിലും വിവിധ പദ്ധതികളുടെ അവലോകനയോഗത്തിലും പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് മുഖ്യമന്ത്രിയുടെ പിറന്നാൾ. എന്നാൽ തന്റെ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്. ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

Related Articles

Back to top button