KeralaLatest

ഭക്തരില്ലാതെ ഗുരുവായൂരില്‍ ഇല്ലം നിറ

“Manju”

ശ്രീജ.എസ്

തൃശ്ശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് ഇല്ലം നിറ ആഘോഷം നടന്നു. വ്യാഴാഴ്ച രാവിലെ 6.15 മുതല്‍ ക്ഷേത്രനടയില്‍ എത്തിച്ചിരുന്ന കതിര്‍ കറ്റകള്‍ പാരമ്പര്യ അവകാശികള്‍ തലയിലേറ്റി ക്ഷേത്ര കവാടത്തിലെത്തിച്ചു. തുടര്‍ന്ന് ശംഖ് വിളിച്ച്‌ വിളക്ക് തെളിച്ച്‌ തീര്‍ത്ഥം തെളിച്ച്‌ പൂജിച്ച്‌ കീഴ്ശാന്തിമാര്‍ തലയിലേറ്റി ക്ഷേത്രത്തിനകത്ത് ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു.

മേല്‍ശാന്തി ലക്ഷ്മി പൂജ ചെയ്ത് ഗുരുവായൂരപ്പന് സമര്‍പ്പിക്കുന്നതോടെ ചടങ്ങ് അവസാനിച്ചു. കതിരുകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്യുമെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളുണ്ട്. സാധാരണ വന്‍ ഭക്തജന പങ്കാളിത്തത്തോടെയും ആരവത്തോടെയും നടത്തുന്ന ചടങ്ങാണ് ഇല്ലം നിറ. ക്ഷേത്രത്തില്‍നിന്ന് നല്‍കുന്ന കതിര്‍ ഭക്തര്‍ വീടുകളിലും, സ്ഥാപനങ്ങളിലും നിറയ്ക്കാറുണ്ട്.

Related Articles

Back to top button