IndiaLatest

കുവൈറ്റിലേക്ക് ഇന്ത്യയുടെ ആകാശ എയര്‍; തുടക്കം മാര്‍ച്ചില്‍

“Manju”

ഗള്‍ഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാൻ ആകാശ എയര്‍ തയ്യാറായി. ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയാണ് ആകാശ എയര്‍. അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കുക 2024 മാര്‍ച്ച്‌ അവസാനത്തോടെയാണ്.

ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുക കുവൈറ്റ്, ദോഹ, ജിദ്ദ, റിയാദ്, കുവൈത്ത് ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കായിരിക്കും. പതിയെ രണ്ടാം ഘട്ടമായി ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളിലേക്കും സര്‍വീസ് വ്യാപിപ്പിക്കും. ആകാശ എയര്‍ സിഇഒ വിനയ് ദുബേയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തില്‍ നിന്ന് വിദേശ സര്‍വീസുകള്‍ നടത്തുന്നതിന് കഴിഞ്ഞ സെപ്റ്റംബറില്‍ കമ്പനിക്ക് അനുമതി ലഭിച്ചിരുന്നു. കുവൈത്ത്, സൗദി, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ നിന്നുള്ള അംഗീകാരത്തിനായി വ്യോമയാന അധികൃതരെ കാത്തിരിക്കുകയാണ് കമ്പനി

Related Articles

Back to top button