InternationalLatest

ഗിന്നസ് റെക്കോര്‍ഡ് നേടി സുചേത സതീഷ്

“Manju”

ദുബായ് : ഒരു സംഗീതപരിപാടിയില്‍ ഏറ്റവുമധികം ഭാഷകളില്‍ ഗാനമാലപിച്ചതിനുള്ള ഗിന്നസ് റെക്കോഡ് ദുബായിലെ മലയാളി യുവഗായിക സുചേത സതീഷിന്. ഏഴുമണിക്കൂറും 20 മിനിറ്റുകൊണ്ട് 120 ഭാഷകളിലുള്ള പാട്ടുകളാണ് ദുബായ് ഇന്ത്യന്‍ സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പാടിയത്. ഗാനങ്ങളില്‍ 29 എണ്ണം ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ളതായിരുന്നു. 91 എണ്ണം വിദേശ ഭാഷാ ഗാനങ്ങളും. എല്ലാ പാട്ടുകളും കാണാതെ പഠിച്ചിരുന്നു. 132 ഭാഷകളിലെ ഗാനങ്ങള്‍ അറിയാമെങ്കിലും 120 എണ്ണമാണ് ആലപിച്ചത്.

ആഗസ്റ്റ്19ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്ഹാളിലാണ് ഗിന്നസ്‌റെക്കോര്‍ഡിനായുള്ള ശ്രമം നടന്നത്. വെള്ളിയാഴ്ചയാണ് റെക്കോര്‍ഡ് പ്രഖ്യാപിച്ചത്. ഉച്ചക്ക്12ന് തുടങ്ങിയ ആലാപനം രാത്രി 7.20 വരെ നീണ്ടു. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി നടക്കുന്ന ആസാദി കാ അമൃത് മഹോത്സവില്‍ ‘മ്യൂസിക് ബിയോണ്ട് ദ ബോര്‍ഡര്‍’ എന്ന പേരിലാണ് പരിപാടി നടന്നത്. ഗിന്നസ് റെക്കോര്‍ഡ് അധികൃതരും കോണ്‍സുല്‍ ജനറല്‍ അമന്‍ പുരിയും അടക്കമുള്ളവര്‍ പങ്കെടുത്തു.

Related Articles

Back to top button