International

ആരോഗ്യ പ്രവർത്തകർക്ക് സൗദിയിലേക്ക് മടങ്ങാൻ അനുമതി

“Manju”

ശ്രീജ.എസ്

ഇന്ത്യയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മടങ്ങി വരാന്‍ സൗദി അറേബ്യ അനുമതി നല്‍കി. സൗദിയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇതിനുള്ള അനുമതി നല്‍കിയത്. സൗദിയില്‍ രണ്ടാം കോവിഡ് തരംഗത്തിനുള്ള സാധ്യതയുള്ളതിനാല്‍ വിമാന സര്‍വീസ് സാധാരണ രീതിയിലാകാന്‍ സമയമെടുക്കും. ഇതിനാല്‍ തന്നെ ഇന്ത്യയും സൗദിയും എയര്‍ബബ്ള്‍‍ കരാറിനുള്ള ശ്രമം തുടങ്ങി.

കോവിഡ് വ്യാപനം ആരംഭിച്ചപ്പോള്‍ ഇന്ത്യയുള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ സൗദിയുടെ യാത്ര വിലക്ക് പട്ടികയിലുണ്ട്. ഇക്കാരണത്താല്‍ തന്നെ പാകിസ്താനിലേക്കും ബംഗ്ലാദേശിലേക്കും സൗദി വിമാന സര്‍വീസ് തുടങ്ങിയെങ്കിലും ഇന്ത്യയിലേക്കുള്ള കാര്യത്തില്‍ തീരുമാനമായില്ല. കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സൗദി സിവില്‍ ഏവിയേഷന്റെ ഉത്തരവിറങ്ങിയത്. നിലവില്‍ വിസയുള്ള ഇന്ത്യക്കാരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മടങ്ങാം.

Related Articles

Back to top button