International

കനത്ത മഴ; അഭയാർത്ഥിക്യാമ്പുകൾ വെള്ളത്തിനടിയിൽ : അഞ്ച് മരണം 

“Manju”

ധാക്ക ; കനത്ത മഴയിൽ മണ്ണ് ഇടിഞ്ഞ് വീണ് ബംഗ്ലാദേശിൽ അഞ്ച് റോംഹിഗ്യൻ അഭയാർത്ഥികൾ മരിച്ചു . രണ്ട് പേർക്ക് പരിക്കേറ്റു . കോക്‌സ് ബസാറിലെ ഉഖിയ ഉപാസില അഭയാർത്ഥി ക്യാമ്പിൽ ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം .

ക്യാമ്പ് ബ്ലോക്ക് ജി -38 ൽ ദിൽ ബഹർ (24), മക്കളായ അബ്ദുർ റഹ്മാൻ (4), ആയിഷാ സിദ്ദിഖ് (2) , ക്യാമ്പ് ബ്ലോക്ക് ജി -37 ലെ നൂർ നഹർ (30), മകൾ നൂർ മുഹമ്മദ് , ഷാഫിയുൽ ആലം (12) എന്നിവരാണ് മരിച്ചത് .

ഷാഫിയുൽ ആലത്തിന്റെ സഹോദരങ്ങളായ നൂർ ഫാത്തിമ (14), ജെയ്ൻ ആലം (7) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് ഉഖിയ ഉപാസില അഭയാർത്ഥി ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ നിസാമുദ്ദീൻ പറഞ്ഞു.

അതിരാവിലെ മുതൽ പെയ്യുന്ന തുടർച്ചയായ മഴയിൽ ഉഖിയയിലെയും ടെക്നാഫിലെയും കുന്നിൻ ചരിവുകൾക്ക് സമീപം സ്ഥിതിചെയ്യുന്ന എട്ട് റോഹിംഗ്യൻ അഭയാർത്ഥിക്യാമ്പുകളും വെള്ളത്തിനടിയിലായി.

Related Articles

Back to top button