ന്യൂഡല്‍ഹി: അസമില്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ജയിലിലായ ആക്ടിവിസ്റ്റ് അഖില്‍ ഗൊഗോയിക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. ജസ്റ്റിസുമാരായ എന്‍.വി. രമണ, സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം നിഷേധിച്ചത്.
വിചാരണ തുടങ്ങുമ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഗൊഗോയിയുടെ അഭിഭാഷകനോട് കോടതി വ്യക്തമാക്കി. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ എന്‍.ഐ.എ അന്വേഷണം നേരിടുന്ന അദ്ദേഹത്തിന് നേരത്തെ ഗുവാഹതി ഹൈകോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഡിസംബര്‍ 12നാണ് അഖില്‍ ഗൊഗോയിയെ അറസ്റ്റ് ചെയ്തത്. ഗുവാഹതി ജയിലിലാണ് ഗൊഗോയി കഴിയുന്നത്.