IndiaKeralaLatest

പഞ്ചാബില്‍ അകാലിദള്‍, ബി.എസ്.പി സഖ്യത്തിന് സാധ്യത

“Manju”

ന്യുഡല്‍ഹി: പഞ്ചാബില്‍ 2022ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ശിരോമണി അകാലിദള്‍ ബി.എസ്.പിയുമായി സഖ്യത്തിന് ഒരുങ്ങുന്നതായി സൂചന. കേന്ദ്ര കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്‌ ഒരു വര്‍ഷത്തോളമായി അകാലിദള്‍ ബി.ജെ.പി സഖ്യം വിട്ടിട്ട്. സഖ്യം സംബന്ധിച്ച വിശദമായ വിവരങ്ങള്‍ വൈകാതെ പുറത്തുവരും.
ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചതോടെ പല സീറ്റുകളിലും സഖ്യകക്ഷികളെ തേടുകയാണ് അകാലിദള്‍. 27 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബി.എസ്.പിയുമായി കൈകോര്‍ത്ത അകാലിദള്‍, 1996ലെ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ 13ല്‍ 11 സീറ്റുകളും നേടിയിരുന്നു. ബി.എസ്.പി മത്സരിച്ച മൂന്ന് സീറ്റുകളിലും വിജയിച്ചപ്പോള്‍, അകാലിദള്‍ മത്സരിച്ച 10 സീറ്റുകളില്‍ എട്ടിടത്തും വിജയിച്ചിരുന്നു.
കോണ്‍ഗ്രസ്, ബി.ജെ.പി, എഎപി കക്ഷികളെ അകറ്റിനിര്‍ത്താന്‍ പുതിയ സഖ്യമുണ്ടാക്കുമെന്ന് അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിംഗ് ബാദല്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. പഞ്ചാബിലെ വോട്ടര്‍മാരില്‍ 31 ശതമാനവും ദളിതരായതിനാല്‍ ബി.എസ്.പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ദോബ മേഖലയിലെ 23 മണ്ഡലങ്ങളില്‍ ഈ വോട്ടുകള്‍ സുപ്രധാനമാണ്. പഞ്ചാബിലെ ആകെ ജനസംഖ്യയില്‍ 40 ശതമാനവും ദളിതരാണ്.
1992ല്‍ മുതല്‍ പഞ്ചാബില്‍ അകാലിദളിന്റെ സഖ്യകക്ഷിയായിരുന്നു ബി.ജെ.പി. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് സഖ്യം അകാലിദള്‍ ഉപേക്ഷിച്ചത്. ബി.ജെ.പിക്ക് പകരം അവര്‍ക്ക് നല്‍കിയിരുന്ന 18-20 സീറ്റുകള്‍ ബി.എസ്.പി ബി.എസ്.പിക്ക് നല്‍കിയേക്കും. ആകെയുള്ള 117ല്‍ 90 സീറ്റുകളിലാണ് അകാലിദള്‍ മത്സരിച്ചിരുന്നത്.
2017ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് അകാലിദള്‍-ബി.ജെ.പി സഖ്യം ദയനീയമായി പരാജയപ്പെട്ടിരുന്നു. അകാലിദളിന്റെ വോട്ട് വിഹിതം 25.2% ആയി കുറഞ്ഞിരുന്നു. ഒറ്റയ്ക്ക് മത്സരിച്ച ബി.എസ്.പിക്ക് 1.5 വോട്ടാണ് ലഭിച്ചത്. 2007ല്‍ 4.13% വോട്ട് ലഭിച്ചിരുന്നു.
അതേസമയം, 2017ല്‍ പഞ്ചാബില്‍ മത്സരത്തിനിറങ്ങിയ എഎപി 23.7% വോട്ട് നേടിയിരുന്നു. ബി.ജെ.പിയുടെ വോട്ട് വിഹിതം 5.4% ആയി കുറയുകയും ചെയ്തു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടിയാണ് അധികാരം പിടിച്ചത്.

Related Articles

Back to top button