Uncategorized

മെസി -ക്രിസ്റ്റ്യാനോ പോരാട്ടത്തിൽ ഗോൾ മഴ

“Manju”

അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയും മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഗോൾമഴയിൽ ആവേശഭരിതമായി റിയാദിലെ നിറഞ്ഞുകവിഞ്ഞ കിംഗ് ഫഹദ്‌ സ്റ്റേഡിയം.

യൂറോപ്യൻ ക്ലബായ പിഎസ്‌ജി സൗദി ക്ലബുകളായ അൽ നാസറിന്റേയും അൽ ഹിലാലിന്റേയും സംയുക്ത ടീമായ റിയാദ്‌ ഓൾസ്‌റ്റാർ ഇലവനെ തോൽപ്പിച്ചു. ലയണൽ മെസിയും ഫ്രഞ്ച് സൂപ്പർ താരം കീലിയൺ എംബാപ്പെയും അടങ്ങുന്ന പിഎസ്ജി 5–4 നാണ് സൗദി സംയുക്ത ടീമിനെ തകർത്തത്ത്. മെസിയാണ് കളി തുടങ്ങി രണ്ടാം മിനുട്ടിൽ പിഎസ്‌ജിക്ക് വേണ്ടി ആദ്യം ഗോൾ വല കുലുക്കിയത്.

നാൽപ്പത്തിയൊന്നാം മിനുട്ടിൽ മാർക്വിന്യോസ്‌ വീണ്ടും ഫ്രഞ്ച് ക്ലബിന്റെ ലീഡുയർത്തി. ക്രിസ്റ്റ്യാനോയുടെ ഇരട്ട ഗോളിലൂടെ റിയാദ് ഓൾ സ്റ്റാർ ഇലവൻ മത്സരത്തിലേക്ക് തിരിച്ചു വന്നു. ക്രിസ്റ്റ്യാനോ മുപ്പത്തിമൂന്നാം മിനിറ്റിലും ഒന്നാം പകുതിയുടെ ഇഞ്ച്വറി സമയത്തും ഗോളടിച്ചതോടെ ഏഷ്യൻ സംയുക്ത ടീം ഒന്നാം പകുതി ആവേശകരമാക്കി മാറ്റി.

2 – 2 ന് സമനിലയിൽ പിരിഞ്ഞ ഒന്നാം പകുതിക്ക് ശേഷം സെർജിയോ റാമോസ്‌ അൻപത്തിമൂന്നാം മിനുട്ടിൽ പിഎസ്ജിക്കായി ഗോൾ നേടി. അറുപതാം മിനുട്ടിൽ പെനാൽൽറ്റിയിലൂടെയായിരുന്നു എംബാപ്പെയുടെ ഗോൾ. എഴുപത്തിയെട്ടാം മിനുട്ടിൽ ഹ്യൂഗോ എകിറ്റികെയുടെ വകയായിരുന്നു പിഎസ്ജിയുടെ അഞ്ചാം ഗോൾ. അൻപത്തിയാറാം മിനിട്ടിൽ ഹ്യൂയോൺ സൂ ജാംഗും രണ്ടാം പകുതിയുടെ ഇഞ്ചറി ടൈമിൽ ആൻഡേഴ്സൻ ടാലിസ്ക യും ഏഷ്യൻ സംയുക്ത ടീമിന് വേണ്ടി ഗോൾ നേടിയതോടെ മത്സരം 5 – 4ന് അവസാനിച്ചു.

സൗദി ടീമായ അൽ നാസറിന് വേണ്ടിയുടെ ക്രിസ്റ്റ്യാനോയുടെ ആദ്യ മത്സരമായിരുന്നു റിയാദിൽ നടന്നത്. അറുപത്തിയൊന്നാം മിനിട്ട് വരെ ക്രിസ്റ്റ്യാനോ കളം നിറഞ്ഞ് കളിച്ച താരം ഇരട്ട ഗോളോടെ ഏഷ്യൻ അരങ്ങേറ്റം അവിസ്മരണീയമാക്കി. ക്രിസ്റ്റാനോ യെ കോച്ച് പിൻവലിച്ചതിന് തൊട്ടുപിന്നാലെ മെസിയും എംബാപ്പെയും കളിക്കളം വിട്ടു.

 

 

Related Articles

Back to top button