KeralaLatest

സവ്യസാചിയായ എന്‍. വി എഴുത്തുകാരുടെ ആചാര്യന്‍

“Manju”

റ്റി. ശശിമോഹന്‍

മലയാളത്തിലെ സമകാലിക എഴുത്തുകാരുടെ ആചാര്യന്‍ അല്ലെങ്കില്‍ തലതൊട്ടപ്പന്‍ എന്ന് ഒരാളെ വിളിയ്ക്കുമെങ്കില്‍ അത് പണ്ഡിതശ്രേഷ്ഠനായ എന്‍. വി കൃഷ്ണവാരിയരെ ആയിരിക്കും. ഇന്ന് തിളങ്ങി നില്‍ക്കുന്ന എത്രയെത്ര സാഹിത്യകാരന്മാരാണ് വാര്യരുടെ കരസ്പര്‍ശനത്തിന്റെ ‘മൂന്നുവരകള്‍’ കൊണ്ട് അറിയപ്പെട്ടവരായി മാറിയത്. ഇന്നലെ അദ്ദേഹത്തിന്റെ ജന്മ ദിനമായിരുന്നു.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപന്‍ എന്ന നിലയില്‍ അദ്ദേഹം യുവ എഴുത്തുകാരെ തിരുത്തുകയും അവരുടെ രചനകള്‍ മിനുക്കുകയും അവരെ സാഹിത്യ സോപാനത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ജീവിതാന്ത്യം വരേയും പല തലങ്ങളില്‍ പല സ്ഥലങ്ങളില്‍ പല കാലങ്ങളില്‍ അദ്ദേഹം ഈ ‘ഊതിക്കാച്ചി മിനുക്കല്‍’ തുടര്‍ന്നു പോന്നു. ഇതാണദ്ദേഹത്തിന്റെ ആചാര്യപദവിയ്ക്കു കാരണം.
സാമൂഹിക ജീവിതത്തിലെ അസമത്വങ്ങളും വൈരുധ്യങ്ങളും എന്നും എന്‍. വിയെ നോവിച്ചിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ‘ഗാന്ധിജിമാര്‍’ റേഷനരിയ്ക്ക് ക്യൂ നില്‍ക്കുമ്പോള്‍ ‘ഗോഡ്സെമാർ ’ഇമ്പാല കാറില്‍ വന്നിറങ്ങുന്നത് അദ്ദേഹം കാണുന്നു.
സ്വാതന്ത്ര്യത്തില്‍ സവിതാവേ
നിന്റെ വരേണ്യപ്രഭയീ
ഞങ്ങള്‍ക്കെന്തേ സചോദനയെകാവൂ അദ്ദേഹം പ്രാര്‍ത്ഥിക്കുന്നു.
‘നീണ്ട കവിതകളും’ ‘കുറെക്കൂടി നീണ്ട കവിതകളും മാത്രമല്ല, ഹൃദയത്തെ തലോടുന്ന ചെറിയ കവിതകളും എന്‍. വി എഴുതിയിട്ടുണ്ട്.
എന്‍. വിയെ നമുക്ക് സവ്യസാചിയായ കവി എന്നു വിളിക്കാം കാരണം കവിതയും ഗദ്യവും അദ്ദേഹം ഒരുപോലെ സമര്‍ഥമായി കൈകാര്യം ചെയ്തിരുന്നു. പാണ്ഡിത്യമായിരുന്നു എന്‍. വി യുടെ മുഖമുദ്ര. അതുകൊണ്ടാണദ്ദേഹത്തെ കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതല ഏല്‍പ്പിച്ചത്.
ഇംഗ്ലീഷിനു പകരം മലയാളം വാക്കുകള്‍ ഉണ്ടാക്കാന്‍ തുനിഞ്ഞപ്പോള്‍ പച്ച മലയാളത്തില്‍ മുറുകെ പിടിക്കാത്തതിനു പകരം സംസ്കൃതത്തിന്റെ വഴിയെ പോയത് അദ്ദേഹത്തിനു വിനയായി. ‘ലിപി’ പരിഷ്കാര പരിശ്രമത്തില്‍ ടൈപ്പ് റൈറ്ററിനെ അടിസ്ഥാനമാക്കിയതും കുഴപ്പമുണ്ടായി. ഭാവിയില്‍ കമ്പ്യൂട്ടര്‍ വരുമെന്നും കൈയെഴുത്തു പോലെ തന്നെ മലയാളം കമ്പ്യൂട്ടറിലും തെളിയുമെന്നും അദ്ദേഹം മുന്‍കൂട്ടി കണ്ടിരുന്നില്ല. ആ ഉദ്യമങ്ങളെ വില കുറച്ചു കണ്ടുകൂടാ.
മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി ഞെരൂക്കാവിൽ വാരിയത്ത് കൃഷ്ണവാരിയർ എന്ന എൻ.വി. കൃഷ്ണവാരിയർ ബഹുഭാഷാപണ്ഡിതനും , കവിയും സാഹിത്യചിന്തകനും ആയിരുന്നു അദ്ദേഹം
1916 മെയ് 13 -ന് തൃശൂരിലെ ചേർപ്പിൽ ഞെരുക്കാവിൽ വാരിയത്താണ്‌ ജനനം.അച്ഛൻ: അച്യുത വാരിയർ. അമ്മ:മാധവി വാരസ്യാർ.വല്ലച്ചിറ പ്രൈമറി സ്കൂൾ,പെരുവനം സംസ്കൃത സ്കൂൾ,തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മദ്രാസ് സർവകലാശാലയിൽ ഗവേഷണം.വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എൽ,എം.ലിറ്റ്,ജർമ്മൻ ഭഷയിൽ ഡിപ്ലോമ, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ബിരുദങ്ങൾ കരസ്ഥമാക്കി.
വിവിധ ഹൈസ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന വാരിയർ 1942 ൽ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു.ഒളിവിൽ പോകുകയും `സ്വതന്ത്ര ഭാരതം’ എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിലും തൃശൂർ കേരളവർമ്മ കോളേജിലും ലക്‌ചററായി.1968-75 കാലത്ത് കേരള ഭാഷാഇൻസ്റ്റിറ്റൂട്ടിന്റെ സ്ഥാപക ഡയറക്ടറായി പ്രവർത്തിച്ചു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു.വിജ്ഞാന കൈരളി പത്രാധിപർ എന്ന നിലകളില്‍ പ്രവര്‍ത്തിച്ചു.
ആദ്യ കവിതാസമാഹാരമായ “നീണ്ടകവിതകൾ” 1948 ൽ പ്രസിദ്ധീകരിച്ചു. “ഗാന്ധിയും ഗോഡ്‌സേയും” എന്ന കവിതാസമാഹാരത്തിനും “വള്ളത്തോളിന്റെ കാവ്യശില്പം” എന്ന നിരൂപണഗ്രന്ഥത്തിനും “വെല്ലുവിളികൾ പ്രതികരണങ്ങൾ” എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും അവാർഡ് ലഭിച്ചിട്ടുണ്
വധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയർ ഫെലോകേരള സാഹിത്യ അക്കാദമി അംഗംകേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം ഉപദേശക സമിതി അംഗംസമസ്തകേരള സാഹിത്യപരിഷത്ത് അധ്യക്ഷൻജ്ഞാനപീഠം പുരസ്കാര നിർണ്ണയ കമ്മിറ്റിയുടെ മലയാളം ഉപദേശകസമിതി കൺവീനർകേരള ശാസ്ത്രസാഹിത്യ പരിഷത്ത് ട്രഷറർകേരള പത്രപ്രവർത്തക യൂനിയൻ അധ്യക്ഷൻനാഷണൽ ബുക് കൗൺസിൽ അംഗംകേരള ഗ്രന്ഥശാലാ സംഘം പ്രവർത്തക സമിതി അംഗംമലയാളം ലക്സിക്കൻ എഡിറ്റോറിയല്ലേ സമിതി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചു.

Related Articles

Back to top button