IndiaLatest

ഉറക്കമില്ല,​ ശ്രദ്ധിച്ചാൽ പ്രശ്നം പരിഹരിക്കാം

“Manju”

ശരീരത്തിന്റെയും മനസിന്റെയും ഉന്മേഷത്തിന് കൃത്യമായ ഉറക്കം നിർബന്ധമാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള വളർച്ചയ്ക്ക് ഉറക്കം പ്രധാനമാണ്.ഇതു കൂടാതെ, ശരിയായ ഭക്ഷണക്രമവും വ്യായാമവും ശരീരത്തിന് ആവശ്യമാണ്.ശരീരത്തിനും മനസിനും പൂർണ വിശ്രമം ലഭിക്കാനായി ചുരുങ്ങിയത് 7 മണിക്കൂർ എങ്കിലും ആഴത്തിലൂള്ള ഉറക്കം അനിവാര്യമാണ്. ജീവിതശൈലിയിലെ പ്രശ്നങ്ങൾ കാരണം പലരെയും ഉറക്കമില്ലായ്മ അലട്ടുന്നുണ്ട്. റങ്ങുന്നതിന് തൊട്ടുമുൻപ് പോലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഉറക്കത്തെ സാരമായി ബാധിക്കും. അതിനാൽ ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഫോൺ മാറ്റിവയ്ക്കുക. കഴിവതും നേരത്തെ അത്താഴം കഴിക്കാൻ ശ്രമിക്കുക. രാത്രിയിൽ കിടക്കുന്നതിന് മുമ്പ് നിങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകം വായിക്കുക. കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉറങ്ങുന്നതിന് മുൻപ് കഴിക്കരുത്. അനാവശ്യ ചിന്തകൾ അകറ്റി മനഃസമാധാനത്തോടെ ഉറങ്ങാൻ കിടക്കുക.

Related Articles

Back to top button