Uncategorized

ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം സംഭാവന നൽകി യാചകൻ

“Manju”

ചെന്നൈ: തമിഴ്നാട് മന്ത്രിസഭയുടെ ദുരിചതാശ്വാസ നിധിയിലേക്ക് 50ലക്ഷം രൂപ സംഭാവന നൽകി യാചകൻ. തമിഴ്നാട് തൂത്തുക്കുടി ജില്ലയിലെ യാചകാനായ പൂൽപാണ്ഡ്യൻ ആണ് വൻ തുക സംഭാവനയായി നൽകിയത്.

2020 മെയ് മാസത്തിൽ മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ആദ്യ സംഭാവനയായ 10,000 രൂപ നൽകി. തുടർന്ന്, വിവിധ ജില്ലാ കളക്ടർമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് എട്ട് തവണ 10,000 രൂപ വീതം സംഭാവന നൽകി. ഭിക്ഷാടനത്തിൽനിന്ന് ലഭിക്കുന്ന അധിക തുകയാണ് ഇയാൾ ദുരിതാശ്വാസ നിധിക്ക് നൽകിയത്. 2020 സ്വാതന്ത്ര്യദിനത്തിൽ പൂൽപാണ്ഡ്യൻ ജീവകാരുണ്യ പ്രവർത്തനത്തിന് മധുര ജില്ലാ കളക്ടറിൽ നിന്ന് അവാർഡ് നേടുകയും ചെയ്തു.

72 കാരനായ പൂൽപാണ്ഡ്യന് തുടക്കകാലത്ത് മുബൈയിൽ ആണ് ജോലി ചെയ്തിരുന്നത്. ഭാര്യയുടെ മരണത്തെ തുടർന്നാണ് ഇയാൾ വീണ്ടും തമിഴ്നാട്ടിലേക്ക് തിരിച്ചുവന്നത്. തുടർന്ന് മക്കളുടെ വിവാഹ ശേഷം തനിച്ചായ ഇയാൾ അധികമായി കിട്ടിയ തുകയെല്ലാം ദുരിതാശ്വാസ നിധിക്ക് സംഭാവന നൽകുകയായിരുന്നു. താൻ തനിച്ചായതുകൊണ്ട് ഭിക്ഷയായി കിട്ടുന്ന തുകയുടെ ഒരു വിഹിതം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകുന്നു എന്നുമാണ് ഇയാൾ പറയുന്നത്.

Related Articles

Back to top button