Uncategorized

പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയെ പൊലീസ് അറസ്റ്റുചെയ്തു; പിന്നീട് വിട്ടയച്ചു

“Manju”

ന്യൂഡെല്‍ഹി: ഡിസിപിയുടെ കാറില്‍ ആഢംബര വാഹനം ഇടിച്ചെന്ന പരാതിയില്‍ പേടിഎം സ്ഥാപകനെ അറസ്റ്റുചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായി റിപോര്‍ട്.
പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മയെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഡെല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അശ്രദ്ധമായി വാഹനമോടിച്ചെന്ന കേസില്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തതായി എന്‍ഡിടിവിയാണ് റിപോര്‍ട് ചെയ്തത്.
ശര്‍മ ഓടിച്ച ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ദക്ഷിണ ഡെല്‍ഹിയിലെ ജില്ലാ പൊലീസ് കമിഷണറുടെ കാറില്‍ ഇടിച്ചെന്നാണ് പൊലീസ് പറയുന്നത്. സംഭവം ഡെല്‍ഹി പൊലീസ് വക്താവ് സുമന്‍ നാല്‍വ സ്ഥിരീകരിച്ചു.

ഫെബ്രുവരി 22 ന് മദര്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിന് പുറത്ത് വെച്ച്‌ ശര്‍മയുടെ അമിത വേഗതയിലെത്തിയ ലാന്‍ഡ് റോവര്‍ ഡിസിപി ബെനിറ്റ മേരി ജെയ്കറുടെ കാറില്‍ ഇടിച്ചെന്നാണ് പരാതി. അപകടസമയത്ത് ഡിസിപി ജയ്കറിന്റെ കാര്‍ ഓടിച്ചിരുന്നത് അവരുടെ ഡ്രൈവറായിരുന്നു. അപകടത്തെ തുടര്‍ന്ന് ശര്‍മ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും റിപോര്‍ടില്‍ പറയുന്നു. പ്രാഥമിക അന്വേഷണത്തില്‍ ശര്‍മയുടെ കാര്‍ ഗുരുഗ്രാമിലെ ഒരു കംപനിയില്‍ രെജിസ്റ്റര്‍ ചെയ്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കംപനിയുമായി ബന്ധപ്പെട്ടപ്പോള്‍ കാര്‍ ദക്ഷിണ ഡെല്‍ഹിയില്‍ താമസിക്കുന്ന ശര്‍മയുടെ ഉടമസ്ഥതയിലാണെന്ന് പൊലീസിനെ അറിയിച്ചു.

Related Articles

Back to top button