KeralaLatest

യുവാവ് ട്രെയിനിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍

“Manju”

ബെംഗളൂരു: ട്രെയിനിനുള്ളിലെ ഫാനില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ബയപ്പനഹള്ളിയില്‍ സര്‍ എം.വി ശ്വേശ്വരയ്യ റെയില്‍വേ ടെര്‍മിനലിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൈസൂരുവില്‍ നിന്ന് കാരയ്ക്കലിലേക്ക് (മൈസൂരു – കാരയ്ക്കല്‍ എക്‌സ്പ്രസ് ) പോവുകയായിരുന്ന ട്രെയിനിന്റെ കംപാര്‍ട്ടുമെന്റിലാണ് 45 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരണകാരണവും വ്യക്തമല്ല. ആത്മഹത്യയെന്നാണ് നിഗമനം.

ഇയാളുടെ വസ്ത്രത്തിന്റ പോക്കറ്റില്‍ നിന്ന് ജനുവരി 16ന് തൃശൂരില്‍ നിന്ന ്‌ബെംഗളൂരുവിലേക്ക് യാത്ര ചെയ്തതിന്റെ ടിക്കറ്റ് കണ്ടെടുത്തു.  രാവിലെ ഏഴു മണിയോടെ ഒരു യാത്രക്കാരന്‍ റെയില്‍വേ ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ഇതിനു പിന്നാലെ ട്രെയിനില്‍ നിന്ന് ഈ കംപാര്‍ട്ട്‌മെന്റ് വേര്‍പെടുത്തി. ട്രെയിന്‍ 3 മണിക്കൂര്‍ വൈകിയാണ് യാത്ര തുടര്‍ന്നത്.

Related Articles

Back to top button