LatestThiruvananthapuram

കേരള നിയമസഭാ ദിനാചരണം 27ന്

“Manju”

തിരുവനന്തപുരം ;കേരള നിയമസഭാദിനാചരണം 27ന് നടക്കും. രാവിലെ 10 മണിക്ക് നിയമസഭ സ്പീക്കര്‍ എം.ബി.രാജേഷ് നിയമസഭാസമുച്ചയത്തില്‍ സ്ഥാപിച്ചിട്ടുള്ള ദേശീയനേതാക്കളുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തും.

നിയമസഭാദിനാചരണത്തിന്റെ ഭാഗമായി 25 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നിയമസഭാമന്ദിരവും പരിസരവും വൈകുന്നേരം 6 മുതല്‍ രാത്രി 9.30 വരെ ദീപാലംകൃതമായിരിക്കും. ഈ ദിവസങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ രാത്രി 9.30 വരെ നിയമസഭ ഹാളിലും നിയമസഭ മ്യൂസിയത്തിലും പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം അനുവദിക്കും.

Related Articles

Back to top button