InternationalLatest
ഐപിഎല്‍; നാളെ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും
അബുദാബി : ഐപിഎല്‍ മത്സരത്തില്‍ നാളെ നടക്കുന്ന (23-9-2021) ആവേശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ സിഎസ്കെയോട് തോറ്റ ക്ഷീണത്തില്‍ മുംബൈ ഇന്ത്യന്‍സ് ഇറങ്ങുമ്പോള്‍ കരുത്തരായ ആര്‍സിബിക്കെതിരേ വമ്പന്‍ ജയം നേടിയ ആത്മവിശ്വാസത്തിലാണ് കെകെആറിന്റെ വരവ്.
ആദ്യ പാദത്തിലെ മോശം പ്രകടനം മറന്ന് ശക്തമായ തിരിച്ചുവരവ് സൂചനയാണ് കെകെആര്‍ ആദ്യ മത്സരത്തിലൂടെ നല്‍കിയത്. അതിനാല്‍ത്തന്നെ മുംബൈക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്നുറപ്പ്. ആദ്യ നാലില്‍ നില ഉറപ്പിക്കാന്‍ മുംബൈക്ക് ജയം അത്യാവശ്യമാണ്. കെകെആറിന് ആദ്യ നാലിലേക്കെത്താനും തുടര്‍ ജയങ്ങള്‍ വേണം.