IndiaLatest

സമാധാനവും ഐക്യവും തകര്‍ത്തു’ : സുഖ്ബീര്‍ സിങ് ബാദല്‍

“Manju”

അമൃത്സാര്‍: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍. രാജ്യത്തെ യഥാര്‍ത്ഥ തുക്‌ഡെ തുക്‌ഡെ ഗ്യാങ് ബിജെപിയാണെന്നും അവര്‍ ദേശീയ ഐക്യത്തെയും സമധാനത്തേയും തകര്‍ത്തു. ഹിന്ദുക്കളെ മുസ്ലീങ്ങള്‍ക്കെതിരെ തിരിച്ച അവര്‍ ഇപ്പോള്‍ പഞ്ചാബിലെ ഹിന്ദു സഹോദരങ്ങളെ സിഖ്കാര്‍ക്കെതിരെ പ്രത്യേകിച്ച് കര്‍ഷകര്‍ക്കെതിരെയാക്കിയെന്നും ബാദല്‍ ആരോപിച്ചു.

കര്‍ഷക സമരത്തെ കേന്ദ്രസര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെയും ബാദല്‍ വിമര്‍ശിച്ചു. കേന്ദ്രസര്‍ക്കാര്‍ ഫെഡറലിസത്തിന്റെ തത്വങ്ങല്‍ ലംഘിച്ചുവെന്നും കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരാനുള്ള സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രസര്‍ക്കാര്‍ പിടിച്ചെടുക്കുകയാണെന്നും അദേഹം പറഞ്ഞു.

എന്‍ഡിഎ സര്‍ക്കാരിനെ അനുകൂലിക്കാത്തവര്‍ തീവ്രവാദികളും ദേശദ്രോഹികളും തുക്‌ഡെ തുക്‌ഡെ ഗ്യാങും ആകുന്നു എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. പത്മഭൂഷണ്‍ തിരികെ നല്‍കിയ പ്രകാശ് സിങ് ബാദലോ കേന്ദ്രസര്‍ക്കാരില്‍ നിന്ന് രാജിവെച്ച ഹര്‍സിമ്രത് കൗര്‍ ബാദലോ ദേശവിരുദ്ധരാണോ എന്നും അദേഹം ചോദിച്ചു. കര്‍ഷക സമരത്തെ സിഖ്-ഹിന്ദു പോരാട്ടമായി ഉയര്‍ത്തികാണിക്കുന്നത് അപലപനീയമാണെന്നും ഡല്‍ഹിയില്‍ ആരംഭിച്ചത് പഞ്ചാബിലും ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു. സമാധാനവും ഐക്യവും കൊണ്ട് മാത്രമേ പഞ്ചാബിന് പുരോഗതിയുണ്ടാകുവെന്നും അദേഹം പറഞ്ഞു.

Related Articles

Back to top button