KeralaLatest

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി പരാതി

“Manju”

ശ്രീജ.എസ്

കൊച്ചി: ഈ അടുത്ത സമയങ്ങളില്‍ വ്യാപകമായി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കെെകാര്യം ചെയ്യുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് സെെബര്‍ ഡോം മുന്നറിയിപ്പ് നല്‍കുന്നു.

ഉപഭോക്താക്കള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാകുന്നതിന് ‘2 ഫാക്‌ടര്‍ ഒതന്റിക്കേഷന്‍’ എനേബിള്‍ ചെയ്യണമെന്ന് സെെബര്‍ ഡോം മുന്നറിയിപ്പ് നല്‍കുന്നു. വാട്‌സാപ്പ് ഉപഭോക്താക്കള്‍ 2 ഫാക്‌ടര്‍ ഒതന്റിക്കേഷനായി സെക്യൂരിറ്റി പിന്‍ നമ്പര്‍ ചേര്‍ക്കേണ്ടതും, സ്വന്തം ഇ-മെയില്‍ ഐഡി വാട്‌സാപ്പില്‍ ആഡ് ചെയ്യുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഒരു കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയുടെ വാട്‌സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്‌തതായി പരാതി ഉയര്‍ന്നിരുന്നു. വിദ്യാര്‍ഥിനിയുടെ വാട്‌സാപ്പ് പ്രൊഫെെല്‍ ഡിപിയില്‍ അശ്ലീല ചിത്രം വന്നതായും റിപ്പോര്‍ട്ടുണ്ട്

Related Articles

Back to top button