KeralaLatest

വാഹന പ്രചാരണത്തില്‍ എല്‍ഡിഎഫ് മുന്നില്‍

“Manju”

വാഹനപ്രചാരണം തുടങ്ങിയതോടെ തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നു. വാഹനപ്രചാരണത്തില്‍ യുഡിഎഫിനേക്കാള്‍ മുന്നിലാണ് എല്‍ഡിഎഫ്.ബിജെപിയും ഉടന്‍ വാഹനപ്രചാരണത്തിലേക്ക് കടക്കും. പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ മണ്ഡലം ചുറ്റുകയാണ് സ്ഥാനാര്‍ഥികള്‍. തെരഞ്ഞെടുപ്പ് കളത്തില്‍ ആദ്യം ഇറങ്ങിയത് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ് ആയിരുന്നെങ്കില്‍ വാഹനപ്രചാരണത്തില്‍ ആദ്യം മുന്നേറിയത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫാണ്. എല്‍.ഡി.എഫിന്റെ ഇന്നത്തെ വാഹന പ്രചാരണം ജഡ്ജിമുക്കില്‍ ചങ്ങനാശ്ശേരി എംഎല്‍എ ജോബ് മൈക്കിള്‍ ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button