InternationalLatest

സ്പര്‍സിനെതിരെ പരിശീലന മത്സരം കളിച്ച നോര്‍വിച് താരത്തിന് കൊറോണ

“Manju”

ശ്രീജ.എസ്

ഇന്നലെ പ്രീമിയര്‍ ലീഗില്‍ വന്ന കൊറോണ പരിശോധനയില്‍ രണ്ട് പേര്‍ക്ക് കൊറോണ പോസിറ്റീവ് ഉണ്ടെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതില്‍ ഒരു കേസ് നോര്‍വിച് സിറ്റിയുടെ താരത്തിനാണ്. ഈ താരം രണ്ട് ദിവസം മുന്‍പ് നടന്ന ടോട്ടന്‍ഹാമിനെതിരായ പരിശീലന മത്സരത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് ഇപ്പോള്‍ വരുന്ന വിവരങ്ങള്‍. ഇത് ടോട്ടന്‍ഹാം ക്യമ്പില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്‌.

ഇനി ടോട്ടന്‍ഹാം താരങ്ങളുടെ‍ ഒഫീഷ്യല്‍സും പുതിയ കൊറോണ ടെസ്റ്റിന് വിധേയമാകേണ്ടി വരും. ആ ഫലം നെഗറ്റീവ് ആയെങ്കില്‍ മാത്രമെ അടുത്ത ആഴ്ച നടക്കുന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ വ്യക്തത വരുകയുള്ളൂ. ജൂണ്‍ 17ന് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കാന്‍ നില്‍ക്കുകയാണ്. ടോട്ടന്‍ഹാമിന് അവരുടെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് നേരിടേണ്ടത്. ഈ മത്സരങ്ങള്‍ ഒക്കെ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്.

Related Articles

Back to top button