Uncategorized

പതിനഞ്ചു വർഷമായി തരിശു കിടന്ന കൈലത്തുകോണം എലായിൽ നെൽകൃഷി ആരംഭിച്ചു.

“Manju”

 

ജ്യോതിനാഥ് കെ പി
മംഗലപുരം
സുഭിക്ഷ കേരളം പദ്ധതിയിലൂടെ മംഗലപുരം ഗ്രാമ പഞ്ചായത്തിൽ പതിനഞ്ചു വർഷം തരിശു കിടന്ന കൈലത്തുകോണം എലായിൽ ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ നെൽകൃഷിയ്ക്ക് വേണ്ടി വിത്ത് പാകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്‌ സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, മെമ്പർമാരായ കെ. ഗോപിനാഥൻ, വി. അജികുമാർ, ലളിതാംബിക, പാടശേഖര കമ്മിറ്റി പ്രസിഡന്റ് ജോയി, മുൻ മെമ്പർമാരായ അനിൽകുമാർ, കൈലാസ് ഗോപകുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button