InternationalLatest

യുണൈറ്റഡ് വിടാന്‍ ആലോചനയില്‍; റാഷ്ഫോര്‍ഡ്

“Manju”

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവതാരം മാര്‍ക്കസ് റാഷ്ഫോര്‍ഡ് ക്ലബ് വിടുന്നതിനെ കുറിച്ചുള്ള ആലോചനയില്‍ ആണെന്ന് പ്രമുഖ ട്രാന്‍സ്ഫര്‍ അനലിസ്റ്റ് ഫബ്രിസിയോ റൊമാനോ.ഈ സീസണില്‍ റാഷ്ഫോര്‍ഡിന് അധികം അവസരം ലഭിച്ചിരുന്നില്ല. റാള്‍ഫ് റാഗ്നിക് വന്ന ശേഷം റാഷ്ഫോര്‍ഡിന്റെ സ്ഥാനം ബെഞ്ചില്‍ തന്നെ ആയി‌. റൊണാള്‍ഡോയും കവാനിയും ഗ്രീന്വുഡും ഒന്നും സ്ക്വാഡിനൊപ്പം ഇല്ലാഞ്ഞിട്ടും റാഷ്ഫോര്‍ഡിന് ഇന്നലെ ആദ്യ ഇലവനില്‍ എത്താന്‍ ആയിരുന്നില്ല.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലൂടെ വളര്‍ന്നു വന്ന താരം ഇപ്പോള്‍ ക്ലബ് വിടാന്‍ ആണ് ആഗ്രഹിക്കുന്നത്. ഇംഗ്ലണ്ടിലെ മികച്ച ടാലന്റുകളില്‍ ഒന്നായി കണക്കാക്കുന്ന റാഷ്ഫോര്‍ഡിനായി മുന്‍ നിര ക്ലബുകള്‍ തന്നെ രംഗത്ത് വന്നേക്കും. 2023വരെയുള്ള കരാറാണ് റാഷ്ഫോര്‍ഡിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇപ്പോള്‍ ഉള്ളത്.

Related Articles

Back to top button