പോത്തൻകോട് : ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 96-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള വിളംബര ഘോഷയാത്രയെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന പത്രസമ്മേളനം ആശ്രമം സ്പിരിച്ചല്സോണ് കോണ്‍ഫറൻസ് ഹാളില്‍ നടന്നു. പത്രസമ്മേളനത്തില്‍ ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്ഗനൈസേഷൻ ഇൻചാര്‍ജ് സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, സീനിയര്‍ ജനറല്‍ മാനേജര്‍മാരായ പ്രദീപ് കുമാര്‍ ഡി, റ്റി.കെ. ഉണ്ണികൃഷ്ണപ്രസാദ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ്, മഹേഷ് എം. എന്നിവര്‍ പങ്കെടുത്തു.