Thiruvananthapuram

ക്വാറി അപകടം യുവാവിന് ദാരുണ അന്ത്യം

“Manju”

കൃഷ്ണകുമാര്‍ സി

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിൽ പാറ ക്വാറിയിൽ ഹിറ്റാച്ചിയിൽ നിന്നും കാൽ വഴുതി വീണു തൊഴിലാളി മരിച്ചു. വെഞ്ഞാറമൂട് അമ്പലംമുക്ക് പന്താവുവിള വീട്ടിൽ രമണൻ ,ശാന്ത ദമ്പതികളുടെ മകൻ രതീഷ് (20) ആണ്. ഇന്നു രാവിലെ കീഴായികോണം ക്വാറിക്ക് സമീപം നടന്ന അപകടത്തിൽ മരണപ്പെട്ടത് .ക്വാറിയിൽ നിന്നും ജാക്കി ഓടിച്ച് പുറത്തേക്ക് കൊണ്ടുവന്ന് പാർക്ക് ചെയ്യ്ത ശേഷം വാഹനത്തിൽ നിന്നും ഇറങ്ങുമ്പോൾ കാൽ വഴുതി സമീപത്തെ പാർക്ക് ചെയ്യ്തിരുന്ന വാഹനത്തിൽ തലയടിക്കുകയായിരുന്നെന്ന് സമീപവാസികൾ പറയുന്നു .വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മറ്റു നപടി ക്രമങ്ങൾക്ക് ശേഷം നാളെ ക്വാവിഡ് ടെസ്റ്റ് റിസൽട്ടിനു ശേഷം ബന്ധുക്കൽക്ക് വിട്ടുനൽകും .

Related Articles

Back to top button