IndiaLatest

കാശ്‌മീരില്‍ ജൂണില്‍ മാത്രം വധിച്ചത് 35 ഭീകരരെ

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി : കൊവിഡ് കാലത്ത് രാജ്യസുരക്ഷയ്ക്ക് ഒരു വിട്ടുവീഴ്ചയുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ജമ്മുവില്‍ ഇന്ത്യന്‍ സൈന്യം. ജൂണില്‍ മാത്രം സൈന്യം ഏറ്റുമുട്ടലിലൂടെ വധിച്ചത് 35 ഭീകരരെയാണ്. ഈ വര്‍ഷം ഏറ്റുമുട്ടലിലൂടെ 116 ഭീകരാണ് വധിക്കപ്പെട്ടത്. ജൂണ്‍മാസം സൈന്യം നടപടികള്‍ കടുപ്പിച്ചതോടെ കൂടുതല്‍ ഭീകരരെ കൊലപ്പെടുത്താനായി.
കഴിഞ്ഞ ദിവസവും അനന്ത്‌നാഗില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. മൂന്ന് ഭീകരരെയാണ് സൈന്യം ഇവിടെ കൊലപ്പെടുത്തിയത്. ഖുല്‍ചോഹര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവിടെ ഹിസ്ബുള്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതോടെ സൈന്യം പ്രദേശം വളയുകയായിരുന്നു . ഹിസ്ബുള്‍ ഗ്രൂപ്പിലെ കമാന്‍ഡറടക്കം കൊല്ലപ്പെട്ടതോടെ സൈന്യം ദോദാ മേഖലയെ തീവ്രവാദ മുക്തമാക്കിയിട്ടുണ്ട്.

സൈന്യത്തിന്റെ തിരച്ചില്‍ ഇവിടെ തുടരുകയാണ്. ഭീകരരെ വധിച്ച സ്ഥലത്തു നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. സൈന്യത്തിന്റെ നടപടികളില്‍ ആധിപൂണ്ട് വൈരം മറന്ന് പല ഭീകര ഗ്രൂപ്പുകളും ഒന്നുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കൃത്യമായ പ്ലാനുകളോടെ ഭീകരരെ ഉന്‍മൂലനം ചെയ്യാനുള്ള പ്രവര്‍ത്തനം ഈ മേഖലകളില്‍ കടുപ്പിക്കുകയാണ് സൈന്യം .

Related Articles

Back to top button