KeralaLatest

നവആരോഗ്യസിദ്ധാന്തവുമായി ശാന്തിഗിരി സാകേത് ഹോസ്പിറ്റൽ

“Manju”

സാകേത് (ന്യൂഡൽഹി) : നവജ്യോതി ശ്രീകരുണാകരഗുരു എല്ലാ ചികിത്സാരീതികളേയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു നവആരോഗ്യ സിദ്ധാന്തത്തേയാണ് വിഭാവനം ചെയ്തത്.  ശാന്തിഗിരി സാകേതിലുയരുന്ന സൽവർജൂബിലി മന്ദിരത്തിലെ മൂന്നാം നിലയിൽ ഒരുങ്ങുന്ന ശാന്തിഗിരിയുടെ ഹോസ്പിറ്റൽ രാജ്യതലസ്ഥാനത്തെ ശാന്തിഗിരിയുടെ ആരോഗ്യധർമ്മ സിദ്ധാന്തത്തിൻറെ വിളക്കുമാടമാകും.

ആയുഷ് ചികിത്സാ രീതികളായ ആയുർവേദം, സിദ്ധം തുടങ്ങിയ തനതായ ചികിത്സാ രീതികൾക്കൊപ്പം ഹോമിയോ, യുനാനി, അലോപ്പതി തുടങ്ങിയ എല്ലാ ചികിത്സാ രീതികളേയും സമബുദ്ധ്യാ കാണുന്ന നവ ആരോഗ്യ സിദ്ധാന്തത്തിൻറെ പ്രതിരൂപമാവുകയാണ്.

പ്രവേശന കവാടത്തിൽ തന്നെ പച്ചിലകളാലലംകൃതമായ പൂമുഖമാണ് ഓരോരുത്തരേയും വരവേൽക്കുന്നത്. ഒ.പി., പഞ്ചകർമ്മ തീയേറ്റർ, ഡോക്ടർ കൺസൾട്ടിംഗ് റൂം എന്നിവയും, രണ്ടാം നിലയിൽ നാല് ഐ.പി. റൂമുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. റിസപ്ഷനിൽ തന്നെ ശാന്തിഗിരിയുടെ തനതായ ആയുർവേദ സിദ്ധ മരുന്നുകളുടെ കൌണ്ടറും, 100 ൽപരം ഔഷധങ്ങളുടെ ബൊട്ടാണിക്കൽ നാമം എഴുതിച്ചർത്ത പ്രദർശന ഷെൽഫും കാണാം.

Related Articles

Back to top button