ഗുരുവായൂര്‍: നോട്ട് നിരോധനം അഞ്ച് വര്ഷത്തോടടുക്കാറായിട്ടും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പഴയ 1000, 500 നോട്ടുകളുടെ വരവ് തുടരുന്നു. ഇത്തവണ ഭണ്ഡാരം തുറന്ന് എണ്ണിയപ്പോള്‍ 38,000 രൂപയുടെ അസാധു നോട്ടുകള്‍ ലഭിച്ചു. 1000 രൂപയുടെ 14 നോട്ടുകളും 500 രൂപയുടെ 48 നോട്ടുകളുമാണ് ലഭിച്ചത്. ലോക്ഡൗണായതിനാല്‍ ഏപ്രില്‍ 12ന് ശേഷം ഭണ്ഡാരം എണ്ണിയത് ഇപ്പോഴായിരുന്നു. നേരത്തെ ലഭിച്ച ഒരു കോടിയോളം രൂപയുടെ അസാധു നോട്ടുകള്‍ ദേവസ്വത്തിന്റെ പക്കലുണ്ട്. ഇത് എന്ത് ചെയ്യുമെന്നതില്‍ ധാരണയില്ല. ഭണ്ഡാര വരവായി 4,07,61,669 രൂപയാണ് ഇത്തവണ ഉണ്ടായത്. രണ്ടുകിലോ 211.2 ഗ്രാം സ്വര്‍ണവും 44.05 കിലോ വെള്ളിയും ലഭിച്ചു.
Related Articles
പീഡിപ്പിക്കപ്പെട്ട മൂന്നാം ക്ലാസുകാരിയുടെ ദുരൂഹമരണം: അടുത്ത ബന്ധുക്കളുടെ നുണപരിശോധന നടത്തും
October 6, 2020 4:28 PM
വക്കം ഖാദറിന്റെ രക്തസാക്ഷിത്വ വാർഷികം പട്ടം സനിത്തിന്റെ ഗാനത്തോടെ തുടക്കം
September 11, 2023 2:53 PM
Check Also
Close
-
സൈനിക ക്യാമ്പില്‍ വന്‍ സ്ഫോടനം, രണ്ട് സൈനികര്‍ മരിച്ചുOctober 7, 2022 3:03 PM