InternationalLatest

എഐ നിര്‍മിത വീഡിയോകളില്‍ വാട്ടര്‍മാര്‍ക്ക് ഉപയോഗിക്കാം

“Manju”

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ച്‌ നിര്‍മിച്ച വീഡിയോകളില്‍ വാട്ടര്‍മാര്‍ക്ക് ഉപയോഗിക്കാമെന്ന് നിര്‍മാതാക്കള്‍ ഉറപ്പ് നല്‍കിയതായി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഗൂഗിള്‍, മെറ്റാ, ഓപ്പണ്‍ എഐ തുടങ്ങിയവരുടെ ഉറപ്പ് എഐ തട്ടിപ്പുകളെ താല്‍ക്കാലികമായി തടയിടാൻ കഴിയുമെന്നാണ് പ്രതീക്ഷ. ജനാധിപത്യത്തിനും ദേശസുരക്ഷക്കും ഇത് സഹായകമാകുമെന്നും വൈറ്റ്ഹൗസ് കരുതുന്നുണ്ട്.

എഐ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന വീഡിയോകളില്‍ വാട്ടര്‍മാര്‍ക്ക് ഉറപ്പാക്കാം എന്നാണ് പ്രമുഖ എഐ ഡെവലപ്പര്‍മാര്‍ അമേരിക്കൻ പ്രസിഡൻ്റിന് നല്‍കുന്ന ഉറപ്പ്. എഐ വീഡിയോ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ തട്ടിപ്പുകള്‍ വ്യാപകമാകുന്ന സമയത്ത് താല്‍ക്കാലികമായെങ്കിലും സുരക്ഷാപ്പൂട്ട് ഉറപ്പാക്കാൻ ഈ വീഡിയോ വാട്ടര്‍മാര്‍ക്ക് കൊണ്ട് കഴിയുമെന്നാണ് വിലയിരുത്തല്‍. തെറ്റായ ആവശ്യങ്ങള്‍ക്ക് വേണ്ടി എഐ ഉപയോഗിക്കുന്നത് തടയാനുള്ള ശ്രദ്ധ നമുക്ക് എല്ലാവര്‍ക്കും വേണമെന്നും ബൈഡൻ വൈറ്റ്ഹൗസില്‍ വെച്ച്‌ നടന്ന യോഗത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വാട്ടര്‍മാര്‍ക്ക് മായ്ക്കാൻ കഴിയുന്ന സംവിധാനങ്ങള്‍ ഉയരുന്ന ഘട്ടത്തില്‍ ഇത്തരമൊരു ഉറപ്പിന് എത്രത്തോളം സാധുത ഉണ്ടെന്നത് വ്യക്തമല്ല.

ചാറ്റ്ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐ, ഗൂഗിള്‍ മാതൃകമ്ബനിയായ ആല്‍ഫബെറ്റ്, മെറ്റാ തുടങ്ങിയ കമ്ബനികളാണ് എഐ സുരക്ഷിതമാക്കാനുള്ള ഇടപെടലുകളുടെ ഭാഗമാകുന്നത്. ടെക് കമ്ബനികളായ ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ എഐ അപകടങ്ങള്‍ കുറയ്ക്കാനുള്ള ടെസ്റ്റിംഗ് വ്യാപകമാക്കും. സൈബര്‍ സെക്യൂരിറ്റി ഒരു നിക്ഷേപ സാധ്യത എന്ന നിലയില്‍ വികസിപ്പിക്കുകയും കമ്പനികളുടെ ലക്ഷ്യങ്ങളിലുണ്ട്. നേരത്തെ എഐ വീഡിയോകള്‍ തിരിച്ചറിയാനുള്ള സംവിധാനം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള നിയമനിര്‍മാണം യൂറോപ്യൻ യൂണിയൻ രാജ്യങ്ങള്‍ നടത്തിയിരുന്നു. അത്തരമൊരു നിയമനിര്‍മാണത്തിന് അമേരിക്കൻ കോണ്‍ഗ്രസും ഒരുങ്ങുന്നുണ്ട് എന്നാണ് സൂചന. ഭാവിയില്‍ എഐ ഉപയോഗിച്ച്‌ തെരഞ്ഞെടുപ്പ് തട്ടിപ്പ് വരെ നടക്കാൻ സാധ്യതയുള്ളത് കൊണ്ട് രാഷ്ട്രഭരണകൂടങ്ങളും നിയമ മുന്നൊരുക്കങ്ങളിലാണ്.

Related Articles

Back to top button