IndiaLatest

28-ാമത്‌ ഐ എഫ് എഫ് കെക്ക് ഇന്ന് തുടക്കം

“Manju”

28-ാമത്‌ ഐഎഫ്എഫ്കെക്ക്‌ ഇന്ന് തിരിതെളിയും. വൈകിട്ട് ആറിന്‌ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. ദേശീയ ചലച്ചിത്രപുരസ്‌കാര ജേതാവായ നടൻ നാനാ പടേക്കർ ആണ് മുഖ്യാതിഥിയാകുക. 12000 ഡെലിഗേറ്റുകൾ മേളയിൽ പങ്കെടുക്കും. മുഹമ്മദ് കോർദോഫാനി സംവിധാനം ചെയ്ത്‌, മുപ്പതിലധികം അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിച്ച സുഡാനി സിനിമ ‘ഗുഡ് ബൈ ജൂലിയ’ യാണ്‌ ഉദ്‌ഘാടന ചിത്രം.

അടുത്ത വെള്ളിയാഴ്ച വരെയാണ് തിരുവനന്തപുരത്തെ 15 തിയറ്ററുകളിലായി മേള നടക്കുക. 81 രാജ്യത്തുനിന്നുള്ള 175 സിനിമ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14, മലയാള സിനിമ ഇന്ന്‌ വിഭാഗത്തിൽ 12, ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ 7 സിനിമകൾ എന്നിങ്ങനെ പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 62 ചലച്ചിത്രങ്ങളുണ്ട്.

കൺട്രി ഫോക്കസ് വിഭാഗത്തിൽ ആറ് ക്യൂബൻ ചിത്രം പ്രദർശിപ്പിക്കും. പലസ്‌തീൻ ജനതയ്‌ക്ക്‌ ഐക്യദാർഢ്യമായി ഏഴ് അധിനിവേശ വിരുദ്ധ സിനിമകളുടെ പാക്കേജും മേളയിലുണ്ട്. ഹൊറർ വിഭാഗത്തിൽപ്പെട്ട രണ്ടു ചിത്രം അർധരാത്രിയിൽ നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കും.വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് മേളയുടെ സമാപനച്ചടങ്ങിൽ സമ്മാനിക്കും.

Related Articles

Back to top button