KeralaLatest

ശശി തരൂരിന്റെ പുസ്തകം ‘അംബേദ്കര്‍: എ ലൈഫ്’ പ്രീ ബുക്കിങ്ങ് തുടങ്ങി

“Manju”

ആന്‍ എറ ഓഫ് ഡാര്‍ക്നെസ്, വൈ ഐ ആം എ ഹിന്ദു, ദി ഹിന്ദു വേ, ദി ബാറ്റില്‍ ഓഫ് ബിലോഗിങ് തുടങ്ങിയ ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘അംബേദ്കര്‍: എ ലൈഫ്’ ഇപ്പോള്‍ ആകര്‍ഷകമായ ഡിസ്കൗണ്ടുകളില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം. 599 രൂപ മുഖവിലയുള്ള പുസ്തകം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 490 രൂപയ്ക്ക് ലഭിക്കും.

ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറുടെ ജീവിതമാണ് ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകത്തിന്റെ പ്രമേയം. അലെഫ് ബുക്ക് കമ്പനി പ്രസിദ്ധീകരിക്കുന്ന ‘അംബേദ്കര്‍: എ ലൈഫ്’ ഒക്ടോബര്‍ ഒന്നിന് പുസ്തകശാലകളില്‍ എത്തും. ആധുനിക കാലത്തെ ഏറ്റവും മഹാനായ ഇന്ത്യക്കാരന്‍ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ പുസ്തകമെന്ന് പ്രസാധകര്‍ പറയുന്നു. ബുക്ക്സ്റ്റാളുകളിലും ഓണ്‍ലൈനിലും ബുക്ക് ചെയ്യാം.

Related Articles

Back to top button