IndiaLatest

മക്കള്‍ക്ക് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി

“Manju”

എറണാകുളം: അങ്കമാലിയില്‍ പൊള്ളലേറ്റ് മക്കള്‍ മരിച്ചതിന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. അങ്കമാലി തുറവൂരിലെ അഞ്ജുവാണ് മരിച്ചത്. മക്കളെ തീകൊളുത്തി കൊന്നതിന് ശേഷം അഞ്ജു ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

മുറി അടച്ചിട്ട അ‍ഞ്ജു അടുക്കളയില്‍ ഉണ്ടായിരുന്ന മണ്ണെണ്ണ സ്വന്തം ദേഹത്തേക്കും ആറും മൂന്നും വയസുള്ള മക്കളുടെ ദേഹത്തേക്കും ഒഴിച്ച്‌ തീ കൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഭര്‍ത്താവിന്‍റെ അമ്മ വീട്ടില്‍ നിന്നിറങ്ങിയ ഏതാനും നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു സംഭവമെന്നും ശബ്ദം കേട്ട് എത്തിയ അയല്‍ക്കാരാണ് മൂവരെയും ആശുപത്രിയില്‍ എത്തിച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയില്‍ എത്തുന്നതിന് മുമ്ബ് തന്നെ കുട്ടികള്‍ മരിച്ചിരുന്നുവെന്നും ഗുരുതരമായി പൊള്ളലേറ്റ അഞ്ജു തൃശൂര്‍ മെഡികല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്നുമാണ് വിവരം.

ഒന്നരമാസം മുമ്പാണ് അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇതിന്റെ വിഷമത്തിലായിരിക്കും അഞ്ജു ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Related Articles

Back to top button