KeralaLatest

പമ്പ മണല്‍ കൊളളയ്ക്ക് പിന്നില്‍ മന്ത്രിയും കുടുംബവും; കെ.സുരേന്ദ്രന്‍

“Manju”

പമ്പയിലെ മണല്‍ക്കൊള്ളയ്ക്കു പിന്നില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജനും കുടുംബവുമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. പ്രളയം വരുമെന്നും അതിനാല്‍ ചെളിയും മരച്ചില്ലകളും ജൈവാവശിഷ്ടങ്ങളും നീക്കം ചെയ്യാനെന്നു പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചാണ് കണ്ണൂരില്‍ ആദ്യം മണല്‍ കടത്താന്‍ ശ്രമിച്ചത്.

എന്നാല്‍ അന്നത് ബിജെപി ജനകീയ പ്രക്ഷേഭം സംഘടിപ്പിച്ച് തടുക്കുകയായിരുന്നു. തുടര്‍ന്നാണ് പമ്പയിലെ മണല്‍വാരാന്‍ ശ്രമം തുടങ്ങിയതെന്ന് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

Related Articles

Back to top button