KeralaLatest

കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കം

“Manju”

ഫുട്ബോൾ തിരികെയെത്തി, കേരള പ്രീമിയർ ലീഗിന് ഇന്ന് കിക്കോഫ്

ശ്രീജ.എസ്

കൊച്ചി: ഏഴാമത് രാംകോ കേരള പ്രീമിയര്‍ ലീഗ് (കെ.പി.എല്‍) ഫുട്ബോള്‍ ടൂര്‍ണമെന്റിന് ഇന്ന് തുടക്കമാവും. ഉച്ചക്കഴിഞ്ഞ് 3.30ന് മുന്‍ ഇന്ത്യന്‍ രാജ്യാന്തര താരം ഐ.എം വിജയന്‍ ആകും ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുക. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് കെ.എം.ഐ മേത്തര്‍ മുഖ്യാതിഥിയാവും. ഉദ്ഘാടന ചടങ്ങില്‍ കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ടോം ജോസ് അധ്യക്ഷത വഹിക്കും. കെ.എഫ്.എ സെക്രട്ടറി പി. അനില്‍കുമാര്‍ നന്ദി പറയും.

കെ.പി.എല്‍ നടത്തിപ്പിനായി സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ല പ്രസിഡന്റ് പി.വി ശ്രീനിജന്‍ ചെയര്‍മാനും എസ്.എസ് നൗഷാദ് ജനറല്‍ കണ്‍വീനറും വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍മാരായി സി.സി ജേക്കബ്, റീന ജോസഫ്, പി. പൗലോസ്, ദിനേശ് കമ്മത്ത്, കണ്‍വീനര്‍മാരായി എസ്. രാമചന്ദ്രന്‍ നായര്‍, കെ.കെ മുരളി, കെ. ഗോകുലന്‍, വി.പി ചന്ദ്രന്‍ എന്നിവരടങ്ങുന്ന കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

Related Articles

Back to top button