IndiaKeralaLatest

കുടുംബത്തെ പോറ്റാന്‍ 10 വയസുകാരി പൂജാരിയായി

“Manju”

നിസാമാബാദ്: കോവിഡ് ബാധിച്ച്‌ പിതാവ് മരിച്ചതിന് പിന്നാലെ കുടുംബത്തെ പോറ്റാനുള്ള ചുമതല ഏറ്റെടുത്തിയിരിക്കുകയാണ് തെലങ്കാനയിലെ പത്തുവയസുകാരി. നിസാമാബാദ് ജില്ലയിലെ പത്തുവയസുകാരി ശ്രീവിദ്യയാണ് കുടുംബത്തെ പോറ്റാന്‍ പിതാവിന്റെ പാത പിന്തുടരുന്നത്. ശ്രീവിദ്യയുടെ പിതാവ് സന്തോഷ് ഭോഗാറാം ഗ്രാമത്തിലെ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു.
കോവിഡ് ബാധിച്ച്‌ അടുത്തിടെയാണ് അദ്ദേഹം മരിച്ചത്. കുടുംബത്തിലെ മൂത്ത പൂത്രന്‍ എന്ന പോലെ പത്തുവയസുകാരി ഉത്തവാദിത്തം സ്വയം ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ പിതാവിന്റെ വഴിയേ പൂജയും കര്‍മങ്ങളുമായി സഞ്ചരിക്കുകയാണ് ശ്രീവിദ്യ .സന്തോഷിനും ഭാര്യക്കും മൂന്നു പെണ്‍കുട്ടികളാണുള്ളത്. 10 വയസുകാരി ശ്രീവിദ്യയാണ് മൂത്തത്.
ഒരു മാസം മുന്‍പാണ് സന്തോഷിന് കോവിഡ് ബാധിച്ചത്. രോഗം ഗുരുതരമായതോടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി സന്തോഷ് യാത്രയായി. പിതാവില്‍ നിന്ന് നേരത്തെ വേദ മന്ത്രങ്ങളും ശ്ലോകങ്ങളുമെല്ലാം മനഃപാഠമാക്കിയ ശ്രീവിദ്യക്ക് പിന്നെ മറ്റൊന്നും ആലോചിച്ചു നിന്നില്ല. ഇപ്പോള്‍ സ്വന്തം ഗ്രാമത്തിലും സമീപ ഗ്രാമങ്ങളിലുമെല്ലാം ശ്രീവിദ്യ പൂജകളും മറ്റ് ചടങ്ങുകളും നടത്തുന്നു.

Related Articles

Back to top button