IndiaLatest

അച്ഛനും മകളും യുദ്ധവിമാനം പറത്തി ചരിത്രം സൃഷ്ടിച്ചു

“Manju”

ഇന്ത്യന്‍ വ്യോമസേനയില്‍ ആദ്യമായി അച്ഛനും മകളും ഒരേ യുദ്ധവിമാനം പറത്തി ചരിത്രം സൃഷ്ടിച്ചു. ഫ്‌ളൈയിംഗ് ഓഫീസര്‍ അനന്യ ശര്‍മ്മയും പിതാവ് എയര്‍ കമാന്‍ഡര്‍ സഞ്ജയ് ശര്‍മ്മയുമാണ് ഹവാക്ക് 132 വിമാനം പറത്തിയത്. ബിദാറിലെ വ്യോമസേന സ്‌റ്റേഷനില്‍ നിന്നുമാണ് വിമാനം പറത്തിയത്.

ഒരു ദൗത്യത്തിനായി അച്ഛനും മകളും ഒരേ യുദ്ധവിമാനത്തിന്റെ ഭാഗമായ ഒരു സംഭവവും ഐഎഎഫില്‍ മുമ്പ് ഉണ്ടായിട്ടില്ല. എയര്‍ കമാന്‍ഡര്‍ സഞ്ജയും ഫ്‌ളൈയിംഗ് ഓഫീസര്‍ അനന്യയും അച്ഛനും മകളും മാത്രമല്ല. അവര്‍ സഹപ്രവര്‍ത്തകരെപ്പോലെ പരസ്പരം പൂര്‍ണമായി വിശ്വസിച്ചിരുന്ന കൂട്ടാളികളായിരുന്നു,’ വ്യോമസേന പ്രസ്താവനയില്‍ പറഞ്ഞു. സഞ്ജയും, അനന്യയും യുദ്ധവിമാനത്തിന് മുന്നില്‍ പോസ് ചെയ്യുന്ന ചിത്രങ്ങളും ട്വീറ്റില്‍ പങ്കുവച്ചിട്ടുണ്ട്. ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിടെക് പൂര്‍ത്തിയാക്കിയ അനന്യ ഇപ്പോള്‍ ബിദര്‍ സ്റ്റേഷനില്‍ പരിശീലനത്തിലാണ്.

2016ല്‍ സേനയില്‍ അംഗമായ അനന്യയുടെ പിതാവ് 1989ലാണ് വ്യോമസേനയില്‍ ചേര്‍ന്നത്. വ്യോമസേന പങ്കുവച്ച ട്വീറ്റില്‍ നിരവധി പേരാണ് അഭിനന്ദനക്കുറിപ്പ് എഴുതിയത്. മഹത്തായ ഭൂതകാലം, വാഗ്ദാനമായ ഭാവി എന്നാണ് ചിലര്‍ ഈ കൂട്ട്‌കെട്ടിനെ വിശേഷിപ്പിച്ചത്.

Related Articles

Back to top button