Kasaragod

നാടിന്റെ കാവല്‍ക്കാരിയായി ചീരു എന്ന നായ

“Manju”

സിന്ധുമോള്‍ ആര്‍

കാസര്‍ഗോഡ് ബേഡകത്ത് കഴിഞ്ഞ 10 വര്‍ഷമായി ഒരു നാടിന്റെ കാവല്‍ക്കാരിയാണ് ചീരു എന്ന നായ. നാട്ടുകാര്‍ക്ക് യാതൊരു ഉപദ്രവവുമില്ലാതെ എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റിയാണ് ഈ നായയുടെ ജീവിതം. തെരുവു നായയായി നാടുനീളെ അലഞ്ഞ് ഒടുവില്‍ ബേഡകത്ത് കൂട്ടം തെറ്റിയെത്തിയതാണ് ഇവള്‍. ആദ്യമൊക്കെ ആരും അത്രയൊന്നും അടുപ്പിച്ചില്ല. ബേഡകത്തെ ഈ കൊച്ചു പട്ടണം വിട്ട് പോകാതായതോടെ നാട്ടുകാര്‍ ഇവള്‍ക്കൊരു അടിപൊളി പേരും നല്‍കി.
വിളി കേട്ടാല്‍ അനുസരണയുള്ള കുട്ടിയായി എത്തും. സ്ഥലത്തെ കോഴിക്കടയും കള്ളുഷാപ്പുമൊക്കെയാണ് പ്രധാന വിശ്രമകേന്ദ്രം. നാട്ടുകാരോടെന്നും ശാന്ത സ്വരൂപിയാണെങ്കിലും നേരം ഇരുട്ടിയാല്‍ ബേഡകത്തൊരു ഇല അനങ്ങിയാല്‍ ചീരു തന്റെ കൂറു കാട്ടും. അതുകൊണ്ടാണ് ബേഡകത്തിന്റെ കാവല്‍കാരിയെന്ന പട്ടം നാട്ടുകാര്‍ ഈ നായയ്ക്ക് ചാര്‍ത്തി കൊടുത്തതും. വളര്‍ത്തുനായയെ പോലെ കുത്തി വയ്ക്കുകയൊക്കെ ചെയ്തിട്ടുണ്ട്. പക്ഷേ കഴുത്തില്‍ പട്ടയുമില്ല ഇരുമ്പഴിയുമില്ല. സ്വതന്ത്രയായാണ് ചീരുവിന്റെ ജീവിതം. എങ്കിലും തനിക്കിടം തന്ന നാടുവിട്ട് പോകാന്‍ ഇതുവരെ തുനിഞ്ഞിട്ടില്ല.

Related Articles

Back to top button