InternationalLatest

എട്ട് കോടി എണ്‍പത്തിനാല് ലക്ഷം കടന്ന് കൊറോണ വൈറസ്

“Manju”

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ട് കോടി എണ്‍പത്തിനാല് ലക്ഷം കടന്നിരിക്കുന്നു.ഒന്‍പത് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 19,05,107 പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. 6.35 കോടി പേര്‍ രോഗമുക്തി നേടിയിരിക്കുകയാണ്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുളളത്. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.04 കോടി കടന്നു. ആകെ മരണം 1.50 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണവും ഒരു കോടി കടന്നിരിക്കുകയാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.36 ശതമാനമായി വര്‍ദ്ധിച്ചു. കഴിഞ്ഞ 12 ദിവസമായി പ്രതിദിന മരണം 300ല്‍ താഴെയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Back to top button